scorecardresearch

സ്നേഹം കൊണ്ട് നിങ്ങൾ മൂടുമ്പോൾ വരാതിരിക്കുന്നതെങ്ങനെ?; ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് ഷാരൂഖ്

‘പഠാൻ’ വിജയത്തിൽ ആരാധകരോട് നന്ദി പറഞ്ഞ് ഷാരൂഖ്

ShahRukh Khan, Photos

ഷാരൂഖ് ചിത്രം പഠാൻ ഗംഭീര വിജയം നേടി മുന്നേറുകയാണ്. ഞായറാഴ്ച മന്നത്തിന്റെ പുറത്തിറങ്ങി ആരാധകരുമായി സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഷാരൂഖ്. ബാൽക്കണിയ്ക്ക് മുകളിൽ നിന്ന് ആരാധകരെ നോക്കി കൈവീശുകയാണ് ഷാരൂഖ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

കറുത്ത വസ്ത്രമണിഞ്ഞാണ് ഷാരൂഖ് എത്തിയത്. ആരാധകരെ നോക്കി കൈയുയർത്തി കാണിക്കുകയും ഫ്ളൈയിങ്ങ് കിസ്സ് നൽകുകയുമാണ് താരം. ഇതിനിടയിൽ ആരാധകരോട് സംയമനം പാലിക്കൂയെന്നും ഷാരൂഖ് പറയുന്നുണ്ട്.

ഷാരൂഖിന്റെ ഇളയ മകൻ അബ്രാമും ആരാധകരെ നോക്കി കൈവീശുന്നത് വീഡിയോയിൽ കാണാം. മടങ്ങി പോകുന്നതിനു മുൻപ് ആളുകളെ കാണാനായി എത്തി നോക്കുകയാണ് അബ്രാം.

ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം ചിത്രം പഠാൻ ബോക്‌സ് ഓഫീസിൽ മാജിക്ക് തീർക്കുകയാണ്. അഞ്ചു ദിവസം കൊണ്ട് ചിത്രം നേടിയത് 550 കോടി കളക്ഷനാണ്. സിദ്ധാർത്ഥ് ആനന്ദാണ് ചിത്രത്തിന്റെ സംവിധായകൻ. സൽമാൻ ഖാനും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shah rukh khan greets fans for the first time post pathaan success see photos and videos

Best of Express