ബോളിവുഡിലെ മികച്ച ദമ്പതികളാണ് ഷാരൂഖും ഗൗരിയും. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഗൗരിയെ ഷാരൂഖ് വിവാഹം കഴിക്കുന്നത്. വിവാഹത്തിനുശേഷവും ഇരുവരും ഇപ്പോഴും പ്രണയിക്കുകയാണ്. ഷാരൂഖിന് ഗൗരിയോടുളള പ്രണയം എത്രത്തോളമുണ്ടെന്ന് ആരാധകർക്ക് ഒരിക്കൽക്കൂടി മനസ്സിലായത് അടുത്തിടെ നടന്ന വോഗ് വുമൺ ഓഫ് ദി ഇയർ അവാർഡ് ചടങ്ങിലാണ്. ഇരുവരും ഒന്നിച്ചാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.

പരിപാടി കഴിയുന്നതുവരെയും ഗൗരിക്ക് ഒപ്പമായിരുന്നു ഷാരൂഖ്. ഗൗരിയുടെ മുഖത്തുനിന്നും കണ്ണെടുക്കാതെ ഷാരൂഖ് നോക്കിയിരുന്നു. ചടങ്ങിൽനിന്നുളള ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ