ഷാരൂഖ് ഖാൻ ചിത്രം പത്താൻ ഇന്ന് റിലീസിനെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗങ്ങളായി കിങ്ങ് ഖാൻ സോഷ്യൽ മീഡിയയിൽ ഒരുപാട് സമയം ചെലവഴിച്ചിരുന്നു. ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കുകയായിരുന്നു ഷാരൂഖ്, ഇതിനിടയിൽ മകൾ സുഹാനയുടെ ഇൻസ്റ്റഗ്രാം ഫൊട്ടൊയ്ക്ക് കമന്റ് ചെയ്യാനും താരം മറന്നില്ല.
ദുബായിലെ ഹോട്ടൽ അറ്റ്ലാന്റിസിന്റെ ലോഞ്ചിനായെത്തിയതാണ് സുഹാന. ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. ബ്ലാക്ക് ഡ്രെസ് അണിഞ്ഞ് വളരെ എലഗന്റ് ലുക്കിലാണ് സുഹാന എത്തിയത്. ആരാധകർ സുഹാനയുടെ ചിത്രത്തിനു താഴെ കമന്റുമായെത്തി. എന്നാൽ ഷാരൂഖിന്റെ രസകരമായ കമന്റാണ് സോഷ്യൽ മീഡിയയെ ചിരിപ്പിച്ചത്.
“വളരെ എലഗന്റായിരിക്കുന്നു നിന്നെ കാണാൻ, നീ വീട്ടിൽ ധരിക്കാറുള്ള പൈജാമയിൽ നിന്നും തികച്ചും വ്യത്യസ്തമാണിത്” എന്നാണ് ഷാരൂഖിന്റെ കമന്റ്. “നന്ദി” എന്ന് ഇതിനു മറുപടിയും നൽകി സുഹാന.സോയ അക്തറിനൊപ്പമുള്ള ദി ആർച്ചീസിലൂടെ സിനിമാലോകത്തെത്താൻ ഒരുങ്ങുകയാണ് സുഹാന. ഷാരൂഖ് മാത്രമല്ല, താരങ്ങളായ അനന്യ പാണ്ഡെ, ഷനായ കപൂർ എന്നിവരുടെ കമന്റുമായി എത്തി.
ഇതിനു മുൻപും ഷാരൂഖ് ഇത്തരത്തിൽ സുഹാനയുടെ ചിത്രങ്ങൾക്ക് കമന്റ് ചെയ്തിട്ടുണ്ട്. ദീപാവലി സമയത്ത് സുഹാന സാരി അണിഞ്ഞ് പങ്കുവച്ച ചിത്രത്തിൽ “നിനക്ക് അതിന് സാരി ഉടുക്കാൻ അറിയുമോ” എന്നതായിരുന്നു ഷാരൂഖിന്റെ കമന്റ്.
Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer
ആര്യൻ ഖാൻ, സുഹാന ഖാൻ, അബ്രാം ഖാൻ എന്നിവരാണ് ഷാരൂഖ്- ഗൗരി ദമ്പതികളുടെ മക്കൾ. പത്താൻ റിലീസിന്റെ അന്ന് താങ്കൾ എന്തായിരിക്കും ചെയ്യുക എന്ന ആരാധകന്റെ ചോദ്യത്തിന് ഞാൻ മക്കൾക്കൊപ്പം അന്നേ ദിവസം സമയം ചെലവഴിക്കുമെന്നായിരുന്നു ഷാരൂഖിന്റെ മറുപടി.
നാലു വർഷങ്ങൾക്ക് ശേഷം ഷാരൂഖ് ബിഗ് സ്ക്രീനിലെത്തിയ ചിത്രം പത്താൻ തിയേറ്ററുകളിലെത്തി. അറ്റ്ലിയുടെ സംവിധാനത്തിലൊരുങ്ങുന്ന ജവാൻ, രാജ്കുമാർ ഹിരാനിയുടെ ഡുങ്കി എന്നിവയാണ് ഷാരൂഖിന്റെ മറ്റ് ചിത്രങ്ങൾ.