ഷാരൂഖിന്റെ മുംബൈയിലെ മന്നത്ത് എന്ന വീട് ഏറെ പ്രസിദ്ധമാണ്. ഇപ്പോഴിതാ, ഷാരൂഖിന്റെ ഡൽഹിയിലെ ആർഭാടവസതിയാണ് വാർത്തകളിൽ നിറയുന്നത്. തന്റെ ഡൽഹിയിലെ വീട്ടിൽ താമസിക്കാൻ ആരാധകർക്ക് അവസരമൊരുക്കുകയാണ് കിങ്ങ് ഖാൻ. തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഇതുമായി ബന്ധപ്പെട്ട വിശേഷം താരം പങ്കുവച്ചത്.
“ഞങ്ങളുടെ ഡൽഹിയിലെ വീട് ഗൗരിഖാൻ റീഡിസൈൻ ചെയ്യുകയും നൊസ്റ്റാൾജിയയും പ്രണയവും കൊണ്ട് അതിമനോഹരമാക്കുകയും ചെയ്തു. ഞങ്ങളുടെ ഗസ്റ്റ് ആവാനുള്ള ഒരു അവസരമാണ് ഇപ്പോൾ ഞങ്ങൾ ഒരുക്കുന്നത്.” വെക്കേഷൻ റെന്റൽ ഓൺലൈന് കമ്പനിയായ എയർബിഎൻബിയ്ക്ക് (Airbnb) ഒപ്പം ചേർന്നാണ് കിങ്ങ് ഖാൻ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. വീടിന്റെ അതിമനോഹരമായ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ഡൽഹിയിലെ പഞ്ച്ശീൽ പാർക്കിന് സമീപമാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
Read more: ഇത് വെറുമൊരു കൊട്ടാരമല്ല, ബോളിവുഡ് താരത്തിന്റെ വീട്
Read more: ജനലിനപ്പുറം മലനിരകൾ; ബോളിവുഡ് താരത്തിന്റെ മനോഹര വീടിന്റെ ദൃശ്യങ്ങൾ കാണാം
View this post on Instagram
“ഞങ്ങളുടെ ആദ്യകാലത്തെ നിരവധി ഓർമകൾ ഇവിടെയുണ്ട്, ഡൽഹി നഗരത്തിന് ഞങ്ങളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്,” ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് ഷാരൂഖ് കുറിക്കുന്നു.
View this post on Instagram
‘Open Arm Welcome’ എന്നാണ് മത്സരത്തിന് എയർബിഎൻബി (Airbnb) പേര് നൽകിയിരിക്കുന്നത്. Open Arm Welcome- ഇരു കൈയ്യും നീട്ടിയുള്ള സ്വീകരണം എന്ന വിഷയത്തെ കുറിച്ചാണ് മത്സരാർത്ഥികൾ എഴുതുണ്ടേത്. നവംബർ 30 വരെ എൻട്രികൾ സമർപ്പിക്കാം. മത്സരത്തിൽ വിജയിക്കുന്ന വ്യക്തിയ്ക്ക് പ്രിയപ്പെട്ട ഒരാൾക്ക് ഒപ്പം ഒരുദിനം കിങ്ങ് ഖാന്റെ ഈ ആഢംബര ബംഗ്ലാവിൽ ചിലവഴിക്കാം. ഷാരൂഖ് കുടുംബത്തിന്റെ ഇഷ്ടവിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ആഢംഭര പൂർണമായ ഡിന്നറും വിജയിയ്ക്ക് വേണ്ടി ഒരുക്കിയിരിക്കും. ഒപ്പം ഷാരൂഖിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളും കണ്ടാസ്വദിക്കാം.
Read more: റെഡ്കാർപെറ്റിലെത്താൻ ഗൗരിയെ സഹായിച്ച് ഷാരൂഖ് ഖാൻ, ആരാധകരുടെ നിറഞ്ഞ കയ്യടി
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook