/indian-express-malayalam/media/media_files/uploads/2023/09/Shah-Rukh-Khan-Deepika-Nayanthara.jpg)
Inside Ambanis’ Ganesh Chaturthi celebration
വിനായക ചതുർത്ഥി ദിനം മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മുംബൈയിലെ വസതിയായ ആന്റിലിയ താരങ്ങളാൽ നിറഞ്ഞു. ഗണേശ ചതുർത്ഥി ആഘോഷങ്ങളിൽ പങ്കെടുക്കാൻ അംബാനിയുടെ ക്ഷണം സ്വീകരിച്ച് എത്തിയതായിരുന്നു താരങ്ങൾ.
ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ദീപിക പദുക്കോൺ, രൺവീർ സിംഗ്, ആലിയ ഭട്ട് എന്നിവരുൾപ്പെടെയുള്ള പ്രമുഖരെല്ലാം അംബാനിയുടെ വസതിയിലെത്തി ചേർന്നു.
ഭാര്യ ഗൗരി ഖാൻ, മകൾ സുഹാന, ഇളയ മകൻ അബ്രാം, ഗൗരിയുടെ അമ്മ സവിത ചിബ്ബർ എന്നിവർക്കൊപ്പമാണ് ഷാരൂഖ് ഖാൻ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്. സുഹാനയ്ക്കും അബ്രാമിനും ഗൗരിയ്ക്കുമൊപ്പം ഷാരൂഖ് ചിത്രങ്ങൾക്ക് പോസ് ചെയ്തപ്പോൾ ഏറെ നാളുകൾക്ക് ശേഷം കിംങ് ഖാന്റെ ഒരു കുടുംബചിത്രം കിട്ടിയ സന്തോഷത്തിലായിരുന്നു മാധ്യമങ്ങൾ.
നടൻ ഭർത്താവ് രൺബീർ കപൂറിനൊപ്പം നീണ്ട ന്യൂയോർക്ക് അവധിക്കാലം കഴിഞ്ഞ് അടുത്തിടെ തിരിച്ചെത്തിയ നടി ആലിയ ഭട്ട് തന്റെ അടുത്ത സുഹൃത്തും ചലച്ചിത്ര നിർമ്മാതാവുമായ അയാൻ മുഖർജിയോടൊപ്പമാണ് ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്.
സൽമാൻ, മരുമകൾ അലിസെ അഗ്നിഹോത്രിയ്‌ക്കൊപ്പമാണ് ആഘോഷത്തിൽ പങ്കെടുത്തത്.
ചെന്നൈയിൽ നിന്നും നയൻതാരയും വിഘ്നേഷ് ശിവനും അംബാനിയുടെ ക്ഷണം സ്വീകരിച്ച് ഗണേഷ ചതുർത്ഥി ആഘോഷത്തിനായി മുംബൈയിൽ എത്തിയിരുന്നു.
ആഘോഷത്തിൽ ആമിർ ഖാൻ ഉണ്ടായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ മക്കൾ പങ്കെടുത്തു. മൂത്തമകൻ ജുനൈദും മകൾ ഇറയും ഒരുമിച്ച് റെഡ് കാർപെറ്റിൽ പോസ് ചെയ്തു.
സെയ്ഫ് അലിഖാന്റെ മക്കളായ സാറാ അലി ഖാനും ഇബ്രാഹിമും ഒരുമിച്ച് പൂജയിൽ പങ്കെടുത്തു.
ഐശ്വര്യ റായ് മകൾ ആരാധ്യയ്‌ക്കൊപ്പമാണ് എത്തിയത്. മകൾ റാഷയ്‌ക്കൊപ്പം രവീണ ടണ്ടനും ചടങ്ങിൽ പങ്കെടുത്തു.
സംവിധായകൻ കരൺ ജോഹർ, അജയ് ദേവ്ഗൺ, വിക്കി കൗശൽ, സിദ്ധാർത്ഥ് മൽഹോത്ര-കിയാര അദ്വാനി, വരുൺ ധവാൻ, ശ്രദ്ധ കപൂർ, അനന്യ പാണ്ഡെ, ജാൻവി കപൂർ, രശ്മിക മന്ദാന തുടങ്ങിയവരും ഗണേശ ചതുർത്ഥി ആഘോഷങ്ങളിൽ പങ്കെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.