ഇനി ഷാരൂഖ് ഖാന്‍  മാറ്റുരക്കേണ്ടത് സ്വന്തം വീട്ടില്‍ തന്നെ. മകള്‍ സുഹാന അഭിനയ രംഗത്തേക്ക് ആദ്യ ചുവടു വച്ചു കഴിഞ്ഞു. അതും ഗംഭീരമായി തന്നെ. തന്‍റെ സ്കൂളിലെ നാടകത്തില്‍ സിന്‍ട്രല്ലയായി വേഷമിട്ടാണ് സുഹാന അരങ്ങത്തേക്ക് എത്തിയത്. അവതരിപ്പിച്ചത് സിന്‍ട്രല്ല കഥയുടെ തമാശ പതിപ്പ് – ഇതിലെ സിന്‍ട്രല്ല ശല്യകാരിയും, പരാതിക്കാരിയും അവനവനില്‍ അഭിരമിക്കുന്നവളുമാണ്. പച്ച ഉടുപ്പണിഞ്ഞെത്തിയ മകള്‍ അഭിനയത്തില്‍ താനും ഒട്ടും പിറകിലല്ല എന്ന് തെളിയിച്ചു.

മരിച്ചു കിടക്കുന്ന അമ്മയോട് ‘എന്ത് കൊണ്ടാണ് എന്‍റെ ജീവിതം ഇങ്ങനെ നിലം തുടക്കലും വീട് വൃത്തിയാക്കലുമായി പോകുന്നത്’ എന്ന് സിന്‍ട്രല്ല ചോദിക്കുന്നിടത്താണ് നാടകം തുടങ്ങുന്നത്. ആ ചെറിയ ക്ലിപ്പില്‍ തന്നെ വെളിവാകുന്നുണ്ട്‌ സുഹാനയുടെ സ്റ്റേജ് പ്രസന്‍സ്.

#SuhanaKhan saat tampil di pentas seni sekolah nya …. Bakat Akting nya ydah keliatan nihhh .

A video posted by @atyra_fernandez_aisholics on

സുഹാനക്ക് അഭിനയത്തില്‍ താല്പര്യമുണ്ട് എന്ന് ഷാരൂഖ് അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ തന്നില്‍ നിന്നും അഭിനയം പഠിക്കാന്‍ മകള്‍ കൂട്ടാക്കുന്നില്ലെന്നും, അവളുടെ ആ നിലപാട് താന്‍ അഭിനന്ദിച്ചു എന്നും. സ്വന്തം പ്രയത്നം കൊണ്ട് ഉയരാന്‍ ശ്രമിക്കുന്നത് നല്ല കാര്യം തന്നെ, എന്നാല്‍ വിദ്യാഭ്യാസം, കുറഞ്ഞത്‌ ഡിഗ്രീ പഠനമെങ്കിലും, പൂര്‍ത്തിയാക്കണം എന്ന് ഒരു നിബന്ധനയും വച്ചിട്ടുണ്ട് ഷാരൂഖ്.

അത് കൊണ്ട് കുറച്ചു കാലം കൂടി  സുഹാന സ്കൂള്‍ നാടകങ്ങളിലേക്ക് ചുരുങ്ങുമെന്നു ചുരുക്കം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook