ഷാരൂഖ് ഖാന്റെ മകൾ സുഹാനയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഡൽഹിയിൽ നടന്ന ഒരു വിവാഹത്തിൽ അമ്മ ഗൗരി ഖാനൊപ്പം സുഹാന പങ്കെടുക്കാനെത്തിയപ്പോഴുളള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുളളത്. മൂന്നു ദിവസത്തെ വിവാഹ ആഘോഷങ്ങളിൽ ഏവരുടെയും ശ്രദ്ധ നേടിയത് സുഹാനയായിരുന്നു.

അടുത്തിടെ ഡൽഹി സർക്യൂ ലി സൊയറിൽ അമ്മ ഗൗരിക്കൊപ്പം സുഹാന പാർട്ടിക്ക് എത്തിയിരുന്നു. പാർട്ടിക്കെത്തിയപ്പോൾ സുഹാന ധരിച്ചിരുന്ന വസ്ത്രം വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. ബ്ലാക് നിറത്തിലുളള ഓഫ് ഷോൾഡർ വസ്ത്രമായിരുന്നു സുഹാനയുടെ വേഷം. പക്ഷേ 17 കാരി സുഹാനയ്ക്ക് ഒട്ടു ഇണങ്ങുന്നതായിരുന്നില്ല വേഷം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ