Latest News

കണ്ണ് നിറഞ്ഞ് ഷാരൂഖ്, ഐ ലവ് യൂ എന്ന് സുഹാന; ആര്യന്റെ വരവ് കാത്ത് കുടുംബം

മകനെ കുറിച്ചോർത്ത് ഏറെ ആശങ്കാകുലനായിരുന്നുവെന്നും ഷാരൂഖ് ആര്യൻ ജയിലിൽ കഴിഞ്ഞ ദിവസങ്ങളിൽ ശരിക്കും ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്നും താരത്തിന്റെ അഭിഭാഷകൻ

shah rukh khan, aryan khan bail, aryan khan, ഷാരൂഖ് ഖാൻ, ആര്യൻ ഖാന് ജാമ്യം, shah rukh khan reaction, srk, Aryan Khan drugs case, cruise ship drugs bust case, Mukul Rohatgi, aryan khan lawyers

ലഹരി മരുന്നു കേസിൽ 25 ദിവസങ്ങൾക്കു ശേഷം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യം കിട്ടിയിരിക്കുകയാണ്. ജയിൽ മോചിതനായി തിരിച്ചെത്തുന്ന ആര്യനെ കാത്തിരിക്കുകയാണ് ഷാരൂഖിന്റെ കുടുംബം. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. എൻഡിപിഎസ് കോടതി പലയാവർത്തി ആര്യന്റെ ജാമ്യം നിഷേധിച്ചതിനുശേഷമാണ് ഹൈക്കോടതിയെ സമീപിച്ചത്.

മകനെ കുറിച്ചോർത്ത് ഏറെ ആശങ്കാകുലനായിരുന്നു ഷാരൂഖ് എന്നും ആര്യൻ ജയിലിൽ കഴിഞ്ഞ ദിവസങ്ങളിൽ ഷാരൂഖ് ശരിക്കും ഭക്ഷണം പോലും കഴിച്ചിരുന്നില്ല എന്നുമാണ് സീനിയർ അഭിഭാഷകനായ മുഗുൾ റോഹത്ഗി പപറയുന്നത്. ആര്യന് ജാമ്യം ലഭിച്ചു എന്ന വാർത്ത കണ്ണുനിറഞ്ഞാണ് ഷാരൂഖ് കേട്ടതെന്നും മുഗുൾ റോഹത്ഗി പറയുന്നു.

“കഴിഞ്ഞ മൂന്ന്-നാല് ദിവസമായി ഷാരൂഖ് വളരെ ആശങ്കാകുലനായിരുന്നു, അദ്ദേഹം ശരിയായി ഭക്ഷണം കഴിച്ചോ എന്ന് പോലും എനിക്ക് ഉറപ്പില്ല. ഒരു കോഫിയ്ക്കക് പിറകെ മറ്റൊരു കോഫി എന്ന രീതിയിൽ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം വളരെ വിഷമിച്ചു. ജാമ്യം അനുവദിച്ചു എന്നറിഞ്ഞപ്പോൾ പിതാവിന്റെ ആശ്വാസം ആ മുഖത്തുണ്ടായിരുന്നു.” ലീഗൽ ടീമിനെ സഹായിക്കാനായി ഷാരൂഖ് കുറിപ്പുകൾ തയ്യാറാക്കി നൽകിയിരുന്നെന്നും റോഹത്ഗി കൂട്ടിച്ചേർക്കുന്നു. തന്റെ ലീഗൽ ടീമിനൊപ്പം ചിരിച്ചുകൊണ്ടു നിൽക്കുന്ന ഷാരൂഖിന്റെ ചിത്രവും വൈറലായിരുന്നു.

ഒക്ടോബർ രണ്ടിനാണ് ആര്യനെയും മറ്റു രണ്ടുപേരെയും ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തത്. മകൻ അറസ്റ്റിലായ അന്നു മുതൽ തന്റെ സിനിമാചിത്രീകരണങ്ങളും മറ്റു പരിപാടികളുമെല്ലാം മാറ്റിവച്ചിരിക്കുകയായിരുന്നു ഷാരൂഖ്. ഇടയ്ക്ക് ജയിലിലെത്തി ഷാരൂഖ് മകനെ സന്ദർശിച്ചതും വാർത്തയായിരുന്നു.

Read more: മകനെ കാണാൻ ഷാരൂഖ് ഖാൻ ജയിലിലെത്തി

സഹോദരന്റെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് ഷാരൂഖിന്റെ മകൾ സുഹാന ഖാൻ. അച്ഛനൊപ്പമുള്ള തന്റെയും സഹോദരന്റെയം ഏതാനും പഴയ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് സുഹാന തന്റെ സന്തോഷം പ്രകടിപ്പിക്കുന്നത്. ‘ഐ ലവ് യൂ’ എന്നാണ് സുഹാന ആര്യനായി കുറിച്ചത്.

സുഹാന മാത്രമല്ല, ഷാരൂഖ് കുടുംബത്തിന് പിന്തുണയുമായി നിരവധി താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. സഞ്ജയ് കപൂർ, സോയ അക്തർ, കരൺ ജോഹർ തുടങ്ങിയവരെല്ലാം ഷാരൂഖിന്റെ കുടുംബത്തിന് സ്നേഹാഭിവാദ്യങ്ങൾ നേർന്നിട്ടുണ്ട്.

ദൈവത്തിന് നന്ദി. ഒരച്ഛനെന്ന രീതിയിൽ എനിക്ക് ആശ്വാസം തോന്നുന്നു. നല്ലതും ശുഭകരവുമായ കാര്യങ്ങൾ സംഭവിക്കട്ടെ,” എന്നാണ് ആര്യന് ജാമ്യം കിട്ടിയ വാർത്തയോട് നടൻ മാധവൻ പ്രതികരിച്ചത്.

Read more: 2011ൽ ഷാരൂഖ് ഖാൻ, 2021ൽ മകൻ ആര്യൻ; ഇരുവർക്കും തടസമായി ഒരേ ഉദ്യോഗസ്ഥൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shah rukh khan cried tears of joy after son aryan khan was granted bail

Next Story
ഹംഗറിയിലെ നഗരവീഥിയില്‍ ചുള്ളന്‍ മമ്മൂക്ക; ചിത്രങ്ങള്‍Mammootty
The moderation of comments is automated and not cleared manually by malayalam.indianexpress.com