/indian-express-malayalam/media/media_files/uploads/2020/10/shahrukh.jpg)
ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആവേശം കൊള്ളിക്കാൻ ബോളിവുഡിന്റെ കിങ് ഖാൻ സാക്ഷാൻ ഷാരൂഖ് ഖാൻ എത്തിയപ്പോൾ ടീമിലെ കളിക്കാർ മാത്രമല്ല, കെകെആർ ആരാധകരും ആവേശത്തിലായിരുന്നു.
തന്റെ ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാൻ റോയൽസിനോട് ഏറ്റുമുട്ടുന്നത് കാണാൻ മുതിർന്ന മകൻ ആര്യനുമായാണ് എസ്‌ആർകെ ദുബായിലെത്തിയത്. പതിവുപോലെ ഇക്കുറിയും സ്റ്റേഡിയത്തിലിരുന്ന് എസ്ആർകെ തന്റെ ടീം അംഗങ്ങളുടെ മനോവീര്യം വർധിപ്പിച്ചു.
King Khan is in the house, cheering for his lads.@iamsrk | #Dream11IPL#RRvKKRpic.twitter.com/1ZGZdrMOlt
— IndianPremierLeague (@IPL) September 30, 2020
We're sure there's a big smile behind that mask! @iamsrk#RRvKKR#KKRHaiTaiyaar#Dream11IPLpic.twitter.com/X9qlTtoZsC
— KolkataKnightRiders (@KKRiders) September 30, 2020
ബുധനാഴ്ച നടക്കുന്ന കളിയിൽ എസ്ആർകെ പങ്കെടുക്കുമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മൈസൂർ നേരത്തെ പറഞ്ഞിരുന്നു.
ബുധനാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം ജയം പ്രതീക്ഷിച്ചിറങ്ങിയ രാജസ്ഥാന് കൊൽക്കത്തയ്ക്ക് മുന്നിൽ അടിതെറ്റുകയായിരുന്നു. 37 റൺസിനാണ് നൈറ്റ് റൈഡേഴ്സ് രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയത്. കൊൽക്കത്ത ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത ഓവറിൽ 137 റൺസെടുക്കാനെ കഴിഞ്ഞുള്ളു. കഴിഞ്ഞ രണ്ട് മത്സരത്തിലും 200 കടന്ന രാജസ്ഥാൻ ബാറ്റ്സ്മന്മാരെ പിടിച്ചുകെട്ടിയത് കൊൽക്കത്തയുടെ യുവ ഇന്ത്യൻ ബോളർമാരാണ്.
മറുപടി ബാറ്റിങ്ങിൽ രാജസ്ഥാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ നായകൻ സ്മിത്തും അഞ്ചാം ഓവറിൽ സഞ്ജുവും വീണതോടെ റോയൽസ് പതുങ്ങി. സ്മിത്ത് മൂന്ന് റൺസ് നേടിയപ്പോൾ സഞ്ജു എട്ട് റൺസ് കണ്ടെത്തി. ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും ജോസ് ബട്‌ലറുടെ ഇന്നിങ്സും 21 റൺസിൽ അവസാനിച്ചു. റോബിൻ ഉത്തപ്പ രണ്ട് റൺസിനും റിയാൻ പരാഗ് ഒരു റൺസിനും വീണതോടെ മധ്യനിരയും കൂപ്പുകുത്തി.
കൊൽക്കത്തയ്ക്കുവേണ്ടി ശിവം മവി, കമലേഷ് നഗർകൊട്ടി, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് ഓവറിൽ 13 റൺസ് മാത്രം വഴങ്ങിയാണ് കമലേഷ് നഗർകൊട്ടി രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ഫീൽഡിങ്ങിലും മികച്ച പ്രകടനമായിരുന്നു നഗകൊട്ടിയുടേത്.
Read in English: Shah Rukh Khan cheers for KKR at Dubai International Stadium
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us