Latest News

വിജയ്‌യെക്കുറിച്ച് ഷാരൂഖ് ഖാന് പറയാനുളളത്

വിജയ്‌യുടെ വരാനിരിക്കുന്ന സിനിമയായി ബീസ്റ്റിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് ദളപതിയെക്കുറിച്ച് ഒരു വാക്ക് പറയാമോയെന്നാണ് ഷാരൂഖിനോട് ചോദിച്ചത്

Shah Rukh Khan, vijay, ie malayalam

അഭിനയ മേഖലയിൽ എത്തിയിട്ട് 29 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ്. ജൂൺ 25 നായിരുന്നു ഷാരൂഖിന്റെ ആദ്യ സിനിമയായ ദീവാന റിലീസ് ചെയ്തത്. ഈ സ്പെഷ്യൽ ദിനത്തിൽ ട്വിറ്ററിലൂടെ ആരാധകർക്ക് നന്ദി അറിയിച്ച ഷാരൂഖ് അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

ഈ വേളയിൽ ഷാരൂഖിന്റെ ഒരു ഫോളോവർ തമിഴ് സിനിമയിലെ ദളപതി വിജയ്‌യെക്കുറിച്ചാണ് ചോദിച്ചത്. വിജയ്‌യുടെ വരാനിരിക്കുന്ന സിനിമയായി ബീസ്റ്റിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് ദളപതിയെക്കുറിച്ച് ഒരു വാക്ക് പറയാമോയെന്നാണ് ഷാരൂഖിനോട് ചോദിച്ചത്. ഇതിന് വെരി കൂൾ എന്നായിരുന്നു ഷാരൂഖ് മറുപടി കൊടുത്തത്.

Read More: ഡാൻസ് വീഡിയോയിലൂടെ വിജയ്‌ക്ക് പിറന്നാൾ ആശംസിച്ച് ഫാൻ ഗേൾ കീർത്തി സുരേഷ്

വിജയ്‌യെ ഷാരൂഖിന് ഇതിനു മുൻപും പ്രകീർത്തിച്ചിട്ടുണ്ട്. വിജയ്‌യുടെ ബിഗിൽ സിനിമയുടെ ട്രെയിലർ ഇറങ്ങിയ സമയത്ത് ട്വിറ്റർ പേജിൽ ട്രെയിലർ ട്വീറ്റ് ചെയ്തുകൊണ്ട് ഷാരൂഖ് എല്ലാവിധ ആശംസകളും നേർന്നിരുന്നു.

വിജയ്‌യുടെ പിറന്നാൾ ദിനമായ ജൂൺ 22 ന് 65-ാം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരുന്നു. ദളപതി 65 എന്ന പേരിൽ അറിയപ്പെട്ടിരുന്ന സിനിമയുടെ പേരും നിർമാതാക്കളായ സൺ പിക്ചേഴ്സ് വെളിപ്പെടുത്തി. നെൽസൺ ദിലീപ്കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന് ബീസ്റ്റ് എന്നാണ് പേര്. ഒരു ടെലിസ്കോപ്പിക് ഷോട്ട്ഗൺ പിടിച്ചു നിൽക്കുന്ന വിജയന്റെ കഥാപാത്രത്തെയാണ് പോസ്റ്ററിൽ കാണിക്കുന്നത്.

കൊറോണ വൈറസിന്റെ രണ്ടാം തരംഗം രാജ്യത്തെ വീണ്ടും സ്തംഭിപ്പിക്കുന്നതിനുമുമ്പ് ഈ വർഷം മാർച്ചിലാണ് വിജയ്‌യുടെ കരിയറിലെ 65-ാമത്തെ ചിത്രത്തിന് തുടക്കം കുറിച്ചത്. ചിത്രീകരണത്തിന്റെ ഭാഗമായി ഏപ്രിലിൽ വിജയും നെൽസണും ജോർജിയയിലേക്ക് തിരിച്ചിരുന്നു. ജോർജിയയിൽ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തു. ആദ്യ ഷൂട്ടിങ് ഷെഡ്യൂളിൽ വിജയ്‌യുടെ ഇൻട്രോ രംഗവും ഒരു ആക്ഷൻ രംഗവും സംവിധായകൻ ചിത്രീകരിച്ചതായാണ് റിപ്പോർട്ട്.

ജോർജിയയിൽ നടന്ന ഷൂട്ടിങ് 20 ദിവസത്തോളം നീണ്ടുനിന്നു. തുടർന്ന് അഭിനേതാക്കളും അണിയറപ്രവർത്തകരും ഇന്ത്യയിലേക്ക് മടങ്ങി. വർധിച്ചുവരുന്ന കോവിഡ് -19 കേസുകളെ നേരിടാൻ തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം പിന്നീട് ചിത്രീകരണം തുടരാനായില്ല.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shah rukh khan called thalapathy vijay cool520557

Next Story
ഇന്ത്യയിലെ ആദ്യ ഇ-കാറും ഞാനും; ദിവ്യ ഉണ്ണി പറയുന്നുDivya Unni, Electric Car, ഇലക്ട്രിക് കാർ , E-Car, ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് കാർ, India's first e-car, ഇലക്ട്രോണിക് കാർ, MD Jose, എം.ഡി.ജോസ്, First E Car in India, E Car in Chalakudy, ഇലക്ട്രിക് കാർ ചാലക്കുടി
The moderation of comments is automated and not cleared manually by malayalam.indianexpress.com