പത്താൻ ചിത്രത്തിന്റെ പ്രമോഷനായി ദുബായിലെത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. ബുർജ് ഖലീഫയിൽ ചിത്രത്തിന്റെ ട്രെയിലർ കാണിക്കുമ്പോൾ അത് നോക്കി നിൽക്കുന്ന താരത്തിന്റെ വീഡിയോ വൈറലാവുകയാണ്. നാലു വർഷങ്ങൾക്കു ശേഷമാണ് ഷാരൂഖ് തിരിച്ച് സ്ക്രീനിലെത്തുന്നത്. ഷാരൂഖിന്റെ സിഗ്നേച്ചർ സ്റ്റെപ്പും ആരാധകർക്കായി താരം ചെയ്‌തു.
ചിത്രത്തിലെ ഗാനരംഗത്തിലെ ഹുക്ക്അപ്പ് സ്റ്റെപ്പിനൊപ്പം ഡയലോഗും ഷാരൂഖ് പറഞ്ഞു. ഫാൻസ് പേജുകൾ താരത്തിന്റെ ചിത്രവും വീഡിയോയുമൊക്കെ നിറയുകയാണ്.
പത്താന്റെ പ്രമോഷനും ഇന്റർനാഷ്‌ണൽ ടി20യുടെ ഉദ്‌ഘാടനം എന്നിവയ്ക്കായാണ് ഷാരൂഖ് ദുബായിലെത്തിയത്. ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി 25 ന് തിയേറ്ററിലെത്തും. സിദ്ധാർത്ഥ് ആനന്ദ് ആണ് ആക്ഷൻ ചിത്രത്തിന്റെ സംവിധായകൻ.
2018 ൽ പുറത്തിറങ്ങിയ സീറോ ആണ് അവസാനമായി പുറത്തിറങ്ങിയ ഷാരൂഖ് ചിത്രം. 2023 ഷാരൂഖിന്റെ വർഷമെന്നാണ് സിനിമലോകം വിശേഷിപ്പിക്കുന്നത്. പത്താനു പുറമെ അറ്റ്‌ലി ചിത്രം ജവാൻ, രാജ്‌കുമാർ ഹിരാണിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഡുങ്കി എന്നിവയാണ് മറ്റു ചിത്രങ്ങൾ.