/indian-express-malayalam/media/media_files/2025/11/15/shah-rukh-khan-2025-11-15-13-09-58.jpg)
ഷാരൂഖ് ഖാൻ
ബോളിവുഡിന് പുറത്തും തൻ്റെ പ്രഭാവം നിലനിർത്തുകയാണ് നടൻ ഷാരൂഖ് ഖാൻ. അടുത്തിടെ ബില്യണയർ പട്ടികയിൽ ഇടം നേടിയതിന് പിന്നാലെ, ദുബായ് മണ്ണിൽ തൻ്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ ഒരുങ്ങുകയാണ് താരം. ദുബായിലെ പ്രശസ്ത റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡാന്യൂബ് (Danube), ഷാരൂഖ് ഖാൻ്റെ പേരിൽ ഒരു ആഢംബര ടവർ നിർമ്മിക്കാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു. പ്രോപ്പർട്ടിക്ക് 'ഷാറുഖ്‌സ്' (Shahrukhz) എന്ന് പേരിടും, കൂടാതെ കെട്ടിടത്തിന്ഫെ മുൻവശത്ത് നടൻ്റെ ഒരു ഭീമാകാര പ്രതിമയും സ്ഥാപിക്കും.
Also Read: Pharma OTT: നിവിൻ പോളിയുടെ ഫാർമ ഒടിടിയിലേക്ക്
ഈ പ്രൊജക്റ്റിന്റെ പ്രഖ്യാപന ചടങ്ങ് മുംബൈയിൽ നടന്നു. ചടങ്ങിൽ, ഇത് കണ്ടിരുന്നെങ്കിൽ തൻ്റെ അമ്മ അഭിമാനം കൊള്ളുമായിരുന്നു എന്നാണ് തന്റെ പതിവു നർമ്മത്തോടെ ഷാരൂഖ് പറഞ്ഞത്. "എനിക്ക് എന്തുപറയാൻ കഴിയും? എൻ്റെ അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ, അവർ വളരെ സന്തോഷിക്കുമായിരുന്നു. ഇത് ഒരു വലിയ ബഹുമതിയായി ഞാൻ കരുതുന്നു, ഇനി ഞാൻ എൻ്റെ കുട്ടികളുമായി ദുബായിൽ വരുമ്പോൾ, ഞാൻ ഈ കെട്ടിടത്തിലേക്ക് ചൂണ്ടിപ്പറയും, നോക്കൂ, ഇത് നിങ്ങളുടെ അച്ഛൻ്റെ കെട്ടിടമാണ്! കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാൻ ഈ പദ്ധതിയുടെ വിശദാംശങ്ങൾ കണ്ടുവരുന്നു, അതെല്ലാം വളരെ മനോഹരവും അത്യാധുനികവുമാണ്," ഷാരൂഖിന്റെ വാക്കുകളിങ്ങനെ. ടവറിൻ്റെ മൊത്തം മൂല്യം ഏകദേശം 4,000 കോടി രൂപയാണ്.
പ്രോപ്പർട്ടിക്ക് തൻ്റെ പേര് നൽകിയതിൽ ഷാരൂഖ് സന്തോഷം പ്രകടിപ്പിച്ചെങ്കിലും, ഇതാദ്യമായാണ് തൻ്റെ പേര് വഹിക്കുന്ന ഒരു വസ്തു ഉണ്ടാകുന്നത് എന്നും താരം സൂചിപ്പിച്ചു.
Also Read: എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാഴ്ച ഇതാണ്; മക്കളുടെ ചിത്രവുമായി മനോജ് കെ ജയൻ
"ഞാൻ എൻ്റെ പേര് ഉപയോഗിച്ച് ഒന്നിനും പേരിടാറില്ല. എൻ്റെ കമ്പനിയുടെ (റെഡ് ചില്ലീസ് എൻ്റർടൈൻമെൻ്റ്) പേരിലേക്കും എൻ്റെ വീടിൻ്റെ (മന്നത്ത്) പേരിലേക്കും നോക്കൂ. എൻ്റെ പേര് ഉപയോഗിച്ച് വസ്തുക്കൾക്ക് പേരിടേണ്ടത്ര പ്രാധാന്യം എനിക്ക് ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. സിനിമ ഒഴികെ, കാരണം അത് എൻ്റെ ജോലിയാണ്, ഞാൻ ആരാധിക്കുന്ന ഒന്നാണ് അത്."
3-4 വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുന്ന ഈ പ്രോപ്പർട്ടിയുടെ വിസ്തീർണ്ണം ഒരു മില്യൺ ചതുരശ്ര അടിയാണ്. ക്ലബ്ബുകൾ, ഔട്ട്ഡോർ ലോഞ്ചുകൾ, ജിംനേഷ്യങ്ങൾ, ഹെലിപ്പാഡ് എന്നിവയുൾപ്പെടെ 40-ൽ അധികം സൗകര്യങ്ങൾ ഇതിലെ താമസക്കാർക്കായി ഉണ്ടാകും. യൂണിറ്റുകളുടെ വില 4.20 കോടി മുതലാണ് ആരംഭിക്കുന്നത്. പദ്ധതി 2029-ഓടെ പൂർത്തിയാകുമെന്ന് പ്രോപ്പർട്ടി ഡെവലപ്പർ പറയുന്നു.
Also Read: ഇടതുകയ്യിൽ പൾസില്ലാത്ത അമിതാഭ് ബച്ചൻ; അതിജീവനത്തിൻ്റെ 'മെഡിക്കൽ മിറക്കിൾ'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us