ഷാരൂഖ് ഖാൻ-ഐശ്വര്യ റായ് ജോഡികളെ വെള്ളിത്തിരയിൽ വീണ്ടും കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. വെളളിത്തിരയിൽ അല്ലെങ്കിലും റെഡ് കാർപെറ്റിൽ ഇരുവരെയും കാണാൻ ആരാധകർക്ക് സാധിച്ചു. വോഗ് വുമൺ ഓഫ് ഇയർ അവാർഡ്സിന്റെ റെഡ് കാർപെറ്റിലാണ് ഷാരൂഖ്-ഐശ്വര്യ ജോഡികൾ പരസ്പരം കണ്ടുമുട്ടിയത്.

ഷാരൂഖ് ആണ് റെഡ് കാർപെറ്റിൽ ആദ്യം എത്തിയത്. ഫോട്ടോകൾക്ക് പോസ് ചെയ്യുന്നതിനിടയിലാണ് ഐശ്വര്യ റായ് വരുന്നത് ഷാരൂഖ് കണ്ടത്. ഉടൻതന്നെ അടുത്തുപോയി ഐശ്വര്യയെ ആലിംഗനം ചെയ്തു. മാത്രമല്ല ഐശ്വര്യയെ നടക്കാൻ സഹായിക്കുകയും ചെയ്തു. കറുത്ത നിറത്തിലുളള നീളമുളള വസ്ത്രമാണ് ഐശ്വര്യ ധരിച്ചിരുന്നത്. ഇതുമൂലം ഐശ്വര്യയ്ക്ക് നടക്കാനായില്ല. ഷാരൂഖ് കൈപിടിച്ച് ഐശ്വര്യയെ റെഡ്കാർപെറ്റിലേക്ക് നടത്തി. ഷാരൂഖിന്റെ ഈ പ്രവൃത്തി ആരാധകരുടെ മനം കവർന്നിരിക്കുകയാണ്.

ഷാരൂഖും ഐശ്വര്യയും ഒരുമിച്ചൊരു ചിത്രത്തിൽ അഭിനയിച്ച് നാളുകളേറെയായി. 2016 ൽ പുറത്തിറങ്ങിയ യേ ദിൽ ഹേ മുഷ്കിൽ ആണ് അവസാനമായി ഇരുവരും ഒന്നിച്ച ചിത്രം. റെഡ്കാർപെറ്റിൽ ഇരുവരും ഒന്നിച്ചുളള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചിത്രങ്ങൾ കണ്ട ആരാധകർ വെളളിത്തിരയിലും ഉടൻ ഇരുവരും ഒന്നിക്കുമെന്ന പ്രതീക്ഷയിലാണ്.

Shah Rukh Khan, Aishwarya Rai Bachchan

Shah Rukh Khan, Aishwarya Rai Bachchan

Shah Rukh Khan, Aishwarya Rai Bachchan

Shah Rukh Khan, Aishwarya Rai Bachchan

Shah Rukh Khan, Aishwarya Rai Bachchan

Shah Rukh Khan, Aishwarya Rai Bachchan

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ