ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരുഖിന്റേയും ഗൗരി ഖാന്റേയും മകന്‍ അബ്രാമിന് ഇന്നലെ അഞ്ചു വയസു തികഞ്ഞു. മകന് വ്യത്യസ്തമായൊരു ആശംസയാണ് കിങ് ഖാന്‍ നേര്‍ന്നിരിക്കുന്നത്.

“എന്റെ സണ്‍ഷൈന് ഇന്ന് അഞ്ചുവയസു തികഞ്ഞു. പക്ഷെ ഒമ്പതു വയസായി എന്നാണ് അവന്റെ ഭാവം. നിങ്ങളെങ്ങാനും അവനെ കണ്ടാല്‍ മറിച്ചു പറയരുത്. കുട്ടികള്‍ അവരുടെ സ്വന്തം സംഗീതം കേള്‍ക്കണം, അവരുടെ സ്വന്തം ഗാനം പാടണം, അവരുടെ സ്വന്തം ചെറിയ സ്വപ്‌നങ്ങളില്‍ വിശ്വസിക്കണം… പിന്നെ തീര്‍ച്ചയായും അവരുടെ അച്ഛനെ ഒരുപാട് കെട്ടിപ്പിടിക്കണം..” ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചു.

Happy bday, my gorgeous …

A post shared by Gauri Khan (@gaurikhan) on

അബ്രാമിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് ‘എന്റെ രാജകുമാരന് പിറന്നാള്‍ ആശംസകള്‍’ എന്നാണ് കുറിച്ചിരിക്കുന്നത്. ഷാരൂഖ് ട്വീറ്റ് ചെയ്ത ചിത്രത്തില്‍ അബ്രാം അല്‍പം ഗൗരവത്തിലാണെങ്കില്‍ ഗൗരി പങ്കുവച്ച ചിത്രത്തില്‍ ചിരിച്ചു നില്‍ക്കുന്ന അബ്രാമിനെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഒരാഴ്ച മുമ്പായിരുന്നു ഷാരൂഖിന്റ മകള്‍ സുഹാനയുടെ പിറന്നാള്‍.

മൂത്തമക്കളായ ആര്യനും സുഹാനയും സിനിമയിലേക്കു വരുമെന്നുള്ള സൂചനകൾ ഷാരൂഖ് പലപ്പോഴും നൽകിയിട്ടുണ്ട്. എന്നാൽ അബ്രാമിന്റെ കാര്യത്തിൽ അൽപം വ്യത്യസ്തമായ ആഗ്രഹമാണ് കിങ് ഖാനുള്ളത്. ഇന്ത്യയുടെ ദേശീയ കായിക ഇനമായ ഹോക്കി താരമായി അബ്രാം വളരണമെന്നാണ് നടൻ ആഗ്രഹിക്കുന്നത്. ഭാവിയിൽ അവൻ ഇന്ത്യയ്ക്കു വേണ്ടി കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഷാരൂഖ് വ്യക്തമാക്കി.

ഹോക്കി പശ്ചാത്തലമാക്കി തയ്യാറാക്കിയ ചക് ദേ ഇന്ത്യയില്‍ അഭിനയിച്ചിട്ടുള്ള കിങ് ഖാന്റെ ഹോക്കിയോടുള്ള താല്‍പര്യം നേരത്തെ തന്നെ അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. അടുത്തിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മൽസരം കാണാനും ഷാരൂഖിനൊപ്പം അബ്രാമുണ്ടായിരുന്നു.” അവന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിട്ടില്ല. ചെറുതായി ഫുട്‌ബോള്‍ കളിക്കുന്നുണ്ട്. പക്ഷെ അവന്‍ ഇന്ത്യയ്ക്ക് വേണ്ടി ഹോക്കി കളിക്കുന്നത് കാണാനാണ് എനിക്ക് ഇഷ്ടം,” കിങ് ഖാന്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook