ഹിറ്റ് ഫിലിം മേക്കര്‍ ഷാഫി സംവിധാനം ചെയ്യുന്ന” ഒരു പഴയ ബോംബ് കഥ” എന്ന ചിത്രത്തിന്‍റെ സ്വിച്ചോണ്‍ കര്‍മ്മം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ നടന്നു. നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ സ്വിച്ചോണ്‍ നിര്‍വ്വഹിച്ചപ്പോള്‍ സംവിധായകന്‍ അരുണ്‍ ഗോപി ആദ്യ ക്ലാപ്പടിച്ചു. അമര്‍ അക്ബര്‍ ആന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ബിബിന്‍ ജോർജ്ജ് നായകനാവുന്ന ഈ ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് നായിക.

വിഷ്ണു ഉണ്ണികൃഷ്ണന്‍, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ബിജുകുട്ടന്‍, ഹരീഷ് കണാരന്‍, വിജയരാഘവന്‍, ദിനേശ് പ്രഭാകര്‍, കലാഭവന്‍ ഹനീഫ്, സോഹന്‍ സീനുലാല്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഷഫീക്ക് റഹ്മാന്‍, ശ്രീവിദ്യ, ആരാധ്യ, കുളപ്പുളി ലീല, സേതു ലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

യുജിഎം എന്‍റര്‍ടെയ്ന്‍മെന്‍റിന്റെ ബാനറിര്‍ ഡോ.സക്കരിയ തോമസ്, ആല്‍വിന്‍ ആന്റണി, ജിജോ കാവനാല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ബിഞ്ചു ജോസഫ്, സുനില്‍ കര്‍മ്മ എന്നിവർ ചേർന്നാണ് എഴുതിയിരിക്കുന്നത്.

വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍‍- ബാദുഷ, കല- ദിലീപ് നാഥ്, മേക്കപ്പ്-പട്ടണം റഷീദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റില്‍സ്- സാസ് ഹംസ, പരസ്യകല- കോളിന്‍സ് ലിയോഫില്‍, എഡിറ്റർ- വി.സാജന്‍. പിആർഒ- എ.എസ്സ്.ദിനേശ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ