/indian-express-malayalam/media/media_files/2025/11/17/shades-of-life-ott-release-date-platform-2025-11-17-15-09-41.jpg)
Shades of Life OTT Release Date & Platform
Shades of Life OTT Release Date & Platform:ആന്തോളജി ചിത്രം 'ഷെയ്ഡ്സ് ഓഫ് ലൈഫ്' ഒടിടി റിലീസിനൊരുങ്ങുന്നു. പാമ്പും കയറും, വേൽ, കളവ്, റൂഹ് എന്നീ നാലു ചെറുസിനിമകളാണ് ഈ ആന്തോളജി ചിത്രത്തിലുള്ളത്. ജീവിതത്തിന്റെ നിറഭേദങ്ങൾ പ്രമേയമാക്കി നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Also Read: അമ്മയുടെ പിറന്നാൾ ഞങ്ങളാഘോഷിച്ചതിങ്ങനെ; ചിത്രങ്ങളുമായി അഹാന, ലക്കി മദർ എന്ന് ആരാധകർ
നിയാസ് ബക്കർ, കുമാർ സുനിൽ, ദാസൻ കോങ്ങാട്, അബു വളയംകുളം, ഭാസ്‌ക്കർ അരവിന്ദ്, ടെലിഫോൺ രാജ്, സത്യന്‍ പ്രഭാപുരം, സ്വാതി മോഹനൻ, കാർത്തിക്, സാമി, രാജീവ് പിള്ളത്ത്, സക്കറിയ, ശ്രീജ കെ. ദാസ്, ആതിര സുരേഷ്, ഉത്തര, രമണി മഞ്ചേരി, സലീഷ ശങ്കർ, ബിനി, ബേബി സൗപർണിക, നിരുപമ രാജീവ്, ശിവദ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
സുദേവൻ, വിജീഷ് തോട്ടിങ്കൽ, നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ് എന്നിവരാണ് ചിത്രത്തിന്റെ രചന. ക്ലാസിക് മീഡിയ എന്റർടൈന്മെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷിഹാബ് ഓങ്ങല്ലൂർ ഛായാഗ്രഹണം നിർവഹിക്കുന്നു.
ഡോക്ടർ താര ജയശങ്കർ, ഗണേഷ് മലയത്ത്, ഫൈസൽ പൊന്നാനി, പൊന്മണി, ജയദേവൻ അലനല്ലൂർ എന്നിവർ എഴുതിയ വരികൾക്ക് ബിജിപാൽ, വിഷ്ണു ശിവശങ്കർ, ജയദേവൻ അലനല്ലൂർ എന്നിവരാണ് സംഗീതം പകർന്നത്.
അനുരാധ ശ്രീറാം, സിത്താര കൃഷ്ണകുമാർ, പ്രണവ് സി.പി., റാസ റസാഖ്, യൂനായിസോ, ജയദേവൻ അലനലൂർ എന്നിവരാണ് ഗായകർ.
പഞ്ചാത്തല സംഗീതം- പി.എസ്. ജയഹരി, വിഷ്ണു ശിവശങ്കർ, സാം സൈമൺ ജോർജ്, എഡിറ്റിംഗ്- സച്ചിൻ സത്യ, ഷബീർ എൽ.പി., അശ്വിന്‍ ബാബു, ചമയം- അർഷാദ് വർക്കല, വസ്ത്രാലങ്കാരം- ഫെമിന ജബ്ബാർ, കലാസംവിധാനം- ജയൻ ക്രയോൺ, രവി ചാലിശ്ശേരി, ജയദേവൻ അലനല്ലൂർ; പ്രൊഡക്ഷൻ കൺട്രോളർ-രജീഷ് പത്തംകുളം, കളറിസ്റ്റ്- ലിജു പ്രഭാകർ, നിശ്ചല ഛായാഗ്രഹണം- ഷംനാദ് മാട്ടയ, കാസ്റ്റിംഗ് ഡയറക്ടർ- അബു വളയംകുളം, പരസ്യകല- കിഷോർ ബാബു പി.എസ്., സഹനിർമ്മാണം- വിഷ്ണു ബാലകൃഷ്ണൻ, എക്താര പ്രൊഡക്ഷൻസ്.
മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. മനോരമ മാക്സിൽ നവംബർ 21 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
Also Read: വട്ടപ്പൊട്ടിൽ എന്തൊരഴക്; ഈ മഞ്ജു ഭാവങ്ങൾക്കെന്തു ഭംഗിയെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us