scorecardresearch
Latest News

‘പ്രേമം’ ഒന്നിപ്പിച്ചവര്‍: ശബരീഷും അശ്വിനിയും വിവാഹിതരായി

വളരെ കുറച്ചു പേര്‍ മാത്രം പങ്കെടുത്ത രജിസ്റ്റര്‍ വിവാഹത്തിനു ശേഷം ഇന്നലെ സുഹൃത്തുക്കള്‍ക്കായി വിവാഹസത്കാരം നടന്നു

Shabareesh Varma tied knot with Ashwini Kale
Shabareesh Varma tied knot with Ashwini Kale

ഗായകന്‍, അഭിനേതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ ശബരീഷ് വര്‍മ വിവാഹിതനായി. മുംബൈ സ്വദേശിനി അശ്വിനി കാലേ ആണ് വധു. വളരെ കുറച്ചു പേര്‍ മാത്രം പങ്കെടുത്ത രജിസ്റ്റര്‍ വിവാഹത്തിനു ശേഷം ഇന്നലെ സുഹൃത്തുക്കള്‍ക്കായി വിവാഹസത്കാരം നടന്നു.

‘പ്രേമം’ എന്ന ചിത്രത്തില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ആണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ‘പ്രേമ’ത്തിലെ അഭിനേതാവും ഒരു ഗാനത്തിന്റെ രചയിതാവുമാണ് ശബരീഷ്. ‘പ്രേമ’ത്തിന്റെ കലാസംവിധായന്‍ സുനില്‍ ബാബുവിന്റെ സഹായിയായിരുന്ന അശ്വിനി, പ്രേമത്തിലും മറ്റു ചില ചിത്രങ്ങളിലും ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്. ‘ലഡ്ഡു’വാണ് ശബരീഷ് അഭിനയിച്ചു ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shabareesh varma ties knot with premam crew member ashwini kale