അരങ്ങിലെയും അഭ്രപാളികളിളെയും അഭിനയ മികവു കൊണ്ടും തന്റെ സാമൂഹ്യ-രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയയായ അഭിനേത്രി ശബാനാ ആസ്മിയ്ക്ക് ഇന്ന് അറുപത്തിയൊന്‍പത് വയസ്സ് തികഞ്ഞു. സെപ്റ്റംബർ 18, 1950ന് ഉറുദു കവിയായ കൈഫി ആസ്മിയുടെയും അഭിനേത്രിയായ ഷൗക്കത്ത് കൈഫിയുടെയും മകളായി ഹൈദരാബാദിലാണ് ശബാന ജനിച്ചത്.
മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് മനശ്ശാസ്ത്രത്തിൽ ബിരുദം നേടിയ ശബാന പൂനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ അഭിനയം പഠിക്കാനായി ചേർന്നു. ക്വാജ അഹ്മദ് അബ്ബാസിന്റെ ഫാൽസ ആയിരുന്നു ശബാന അഭിനയിച്ച ആദ്യ ചിത്രം. എന്നാല്‍ ആദ്യം പുറത്തു വന്നത് ശ്യാം ബെനെഗല്‍ സംവിധാനം ചെയ്ത അങ്കുര്‍ (1972) ആയിരുന്നു. ഇതിലെ അഭിനയത്തിന് ഇവർക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്കാരവും ലഭിച്ചു. പിന്നീട് ‘അര്ത്ത്’, ‘ഖാണ്ഡഹാർ’, ‘പാർ’ എന്നിവയിലെ അഭിനയത്തിന് 1983 മുതൽ 1985 വരെ തുടർച്ചയായി മികച്ച നടിക്കുള്ള ദേശീയപുരസ്കാരം കരസ്ഥമാക്കുകയുണ്ടായി. 1999-ൽ ‘ഗോഡ്മദർ’ എന്ന സിനിമയിലെ അഭിനയത്തിനാണ് അവർക്ക് ഏറ്റവും ഒടുവിലായി ദേശീയപുരസ്കാരം ലഭിച്ചത്. 1997മുതല്‍ 2003 വരെയുള്ള കാലയളവില്‍ രാജ്യസഭാഅംഗമായിരുന്നു.
Shabana Azmi turns 69: Rare photos of the veteran actor
Read Here: Shabana Azmi is celebrating her 69th birthday today