പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി: ശബാന ആസ്മി

തനിക്കു സുഖമായെന്നും താന്‍ വീട്ടില്‍ എത്തിയതായും താരം അറിയിച്ചു

shabana azmi, shabana azmi accident, shabana azmi injured, mumbai news, city news, indian express

“പ്രാര്‍ത്ഥനകള്‍ക്കും വേഗം സുഖമാകാനുള്ള ആശംസകള്‍ക്കും നന്ദി.  ഇപ്പോള്‍ വീട്ടിലെത്തി.  ടിന അംബാനി, കോകില ബെന്‍ ആശുപത്രി എന്നിവര്‍ക്ക് എന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.  അവിടെയുള്ള ഡോക്ടര്‍മാര്‍, നഴ്സ്മാര്‍ എന്നിവര്‍ നല്‍കിയ മികച്ച പരിചരണത്തിനു എന്നെന്നും കടപ്പെട്ടിരിക്കും.”

റോഡ്‌ അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന ശബാന ആസ്മി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ഇവ.

കഴിഞ്ഞ ജനുവരി 17 നാണ് അഭിനേത്രിയും മുന്‍രാജ്യസഭാ അംഗവുമായ ശബാനാ ആസ്മി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്.  തുടർന്ന് മുംബൈ കോകിലാബെന്‍ അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Read Here: കാര്‍ അപകടം: ശബാനാ ആസ്മിയുടെ നില തൃപ്തികരം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shabana azmi discharged from hospital thanks fans for prayers

Next Story
മമ്മൂട്ടിയും വൈശാഖും വീണ്ടും കൈകോർക്കുന്നുMammootty, Vysakh, New York movie, Mammootty Vysakh movie New York movie, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com