scorecardresearch

സെക്‌സി ദുർഗയുടെ പേരിനെചൊല്ലി സനൽ കുമാർ ശശിധരന് ഭീഷണി

ദുർഗാ ദേവിയെ ആക്ഷേപിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ പേര് എന്നാരോപിച്ച് ചില ഹിന്ദു സംഘടനകളുടെ പ്രതിനിധികൾ എന്നു പറഞ്ഞാണ് സനൽ കുമാറിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.

ദുർഗാ ദേവിയെ ആക്ഷേപിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ പേര് എന്നാരോപിച്ച് ചില ഹിന്ദു സംഘടനകളുടെ പ്രതിനിധികൾ എന്നു പറഞ്ഞാണ് സനൽ കുമാറിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
സെക്‌സി ദുർഗയുടെ പേരിനെചൊല്ലി സനൽ കുമാർ ശശിധരന് ഭീഷണി

റോട്ടർഡാം ചലച്ചിത്രമേളയിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'സെക്‌സി ദുർഗ'യുടെ പേരിനെ ചൊല്ലി സംവിധായകൻ സനൽ കുമാർ ശശിധരന് ഭീഷണി. ദുർഗാ ദേവിയെ ആക്ഷേപിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ പേര് എന്നാരോപിച്ചാണ് ഹിന്ദു സംഘടനകളുടെ പ്രതിനിധികൾ എന്നു പറഞ്ഞു ചിലർ സനൽ കുമാറിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. സനൽ കുമാർ ശശിധരൻ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisment

തന്റെ സംഘം വളരെ ശക്തമാണെന്നും ഇനി ഇത്തരത്തിൽ ഒരു ചിത്രം എടുക്കുന്നതിനു മുൻപ് ഹിന്ദു സ്വാഭിമാൻ സംഘിനെക്കുറിച്ച് ഓർക്കുന്നത് നല്ലതാണെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. തന്റെ ലീഗൽ സെൽ പൊതു താത്‌പര്യ ഹർജി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും സനലിനെതിരെ എഫ്ഐആർ റജിസ്‌റ്റർ ചെയ്യുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. ആദ്യം ഇന്ത്യ സന്ദർശിക്കാനും ഞങ്ങളുടെ സംസ്‌കാരം എന്തെന്നുവകാണിച്ചു തരാമെന്നും മറ്റൊരു സന്ദേശത്തിൽ പറയുന്നു.

sexy durga, sanal kumar sasidharan

ഹിന്ദു സ്വാഭിമാൻ സംഘിന്റെ പ്രസിഡന്റായ രാഹുൽ ശ്രീവാസ്‌തവയാണ് നിരന്തരം തന്നെ ഭീഷണിപ്പെടുത്തുന്നതെന്ന് സനൽ കുമാർ ശശിധരൻ പറഞ്ഞു. 'സെക്‌സി' എന്ന വാക്ക് ദുർഗ എന്ന ദേവിയുടെ പേരിന് മുൻപിൽ ചേർത്തത് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് ഇയാൾ ഭീഷണിയുയർത്തിയത്. എന്നാൽ ദുർഗ എന്ന പേരുളള​ നിരവധി പാവപ്പെട്ട പെൺകുട്ടികൾ ഇവിടെയുണ്ടെന്ന് സനൽ പറഞ്ഞു.

സിനിമയുടെ പേരിന് ദുർഗ ദേവിയുമായി യാതൊരു ബന്ധവുമില്ലെന്ന് സനൽ കുമാർ ശശിധരൻ ഇന്ത്യൻ എക്‌സ്പ്രസ് ഓൺലൈന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു. ദുർഗ എന്നത് സിനിമയിലെ കഥാപാത്രത്തിന്റെ പേരാണെന്നും അതുകൊണ്ടാണ് അങ്ങനെ പേരിട്ടതെന്നും സനൽ വ്യക്തമാക്കിയിരുന്നു. എന്തുകൊണ്ടാണ് അത്തരത്തിൽ ഒരു പേര് ചിത്രത്തിന് നൽകിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമയുടെ പേര് ദുർവ്യാഖ്യാനിക്കുന്നവർ തന്നെ ദുർഗയെന്ന പേരുളള​ പെൺകുട്ടി രാത്രി തനിയെ റോഡിൽ നിന്നാൽ അവളെ പൂവിട്ട് പൂജിക്കുകയല്ലല്ലോ ചെയ്യുകയെന്നും സനൽ ചോദിച്ചു.

Advertisment

എന്തുകൊണ്ട് സെക്‌സി ദുർഗ? സനൽ കുമാർ ശശിധരൻ പറയുന്നു

റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സനല്‍ കുമാര്‍ ശശിധരന്‍റെ സെക്സി ദുര്‍ഗയ്ക്ക് പുരസ്കാരം

Sexy Durga Sanalkumar Sasidharan Entertainment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: