ന്യൂയോർക്ക്: കരിയറില്‍ ഗുണം ചെയ്യാനായി ഹോളിവുഡ് നിര്‍മ്മാതാവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗം അല്ലെന്ന് ലൈംഗിക ആരോപണം നേരിടുന്ന ഹോളിവുഡ് ചലച്ചിത്ര നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീന്റെ അഭിഭാഷകന്‍. ഒരു ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് ഹാര്‍വി കേസ് ഏല്‍പ്പിച്ചിരിക്കുന്ന പ്രമുഖ അഭിഭാഷകന്‍ ബെന്‍ ബ്രാഫ്മാനാണ് പ്രതികരണം നടത്തിയത്. 100ല്‍ അധികം യുവതികളാണ് ഹാര്‍വിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. കരിയര്‍ ഉയര്‍ത്താന്‍ സ്വയം തീരുമാനിച്ച് ഇരുവരുടേയും സമ്മതത്തോടെ നടന്ന ലൈംഗികബന്ധം എങ്ങനെ പീഡനം ആകുമെന്ന് അദ്ദേഹം ചോദിച്ചു.

നിലവില്‍ ഹാര്‍വിയുടെ കമ്പനി തകർച്ചയുടെ വക്കിലാണ്. കമ്പനി വിൽക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് പാപ്പർ ഹർജി ഫയൽ ചെയ്തിരിക്കുകയാണ് അദ്ദേഹം. വെയ്ൻസ്റ്റീന്റെ നിർമാണ കമ്പനിയായ ന്യൂയോർക്ക് ഫിലിം ആൻഡ് ടിവി സ്റ്റുഡിയോയാണ് പാപ്പർ ഹർജി ഫയൽ ചെയ്യുന്നത്. കമ്പനി വിൽക്കാൻ നീക്കങ്ങൾ നടക്കുന്നതായി സാൻ ഫ്രാൻസിസ്കോ ക്രോണിക്കിൾ, ലോസ് ആഞ്ചലസ് ടൈംസ് എന്നീ പത്രങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.

നിലവിൽ കമ്പനി 52 കോടി ഡോളർ കടത്തിലാണ് കമ്പനി. ഹോളീവുഡിലെ പ്രമുഖ നടിമാരടക്കം എഴുപതോളം വനിതകളാണ് വെയ്ൻസ്റ്റീനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. തുടർന്ന്, നിരവധിപേർ വെയ്ൻസ്റ്റീനും കമ്പനിക്കുമെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുകൾ ഫയൽ ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook