ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരു വൃക്കകളും തകര്‍ന്ന മകന്റെ ചികിത്സാ സഹായത്തിനുള്ള അപേക്ഷയുമായി നടി സേതുലക്ഷ്മി ഫെയ്‌സ്ബുക്കില്‍ ലൈവ് വന്നത്. അതിന് ശേഷം സിനിമയ്ക്കകത്തു നിന്നും പുറത്തുനിന്നും നിരവധി പേര്‍ സേതുലക്ഷ്മിയമ്മയ്ക്കും മകനും സഹായം വാഗ്ദാനം ചെയ്തുകൊണ്ടെത്തി. ഇപ്പോളിതാ നടി പൊന്നമ്മ ബാബു, സേതുലക്ഷ്മിയമ്മയുടെ മകന്‍ കിഷോറിന് വൃക്ക നല്‍കാന്‍ തയ്യാറായി വന്നിരിക്കുന്നു.

‘പൊന്നമ്മ എനിക്ക് മകളെ പോലെയാണ്. വല്യ സ്‌നേഹമാണ് എന്നോട്. കഴിഞ്ഞ ദിവസം വിളിച്ചു പറഞ്ഞു, ‘ചേച്ചി, എന്റെ മക്കളെ ഒക്കെ വിവാഹം കഴിപ്പിച്ചു, മകന്റെ കല്യാണവും പറഞ്ഞു. എനിക്കിന് വല്യ പ്രാരാബ്ധങ്ങളൊന്നും ഇല്ല. രണ്ടുവൃക്കയുണ്ട്. എനിക്ക് ജീവിക്കാന്‍ ഒരു വൃക്കയുടെ ആവശ്യമല്ലേയുള്ളൂ. ഒന്ന് കിഷോറിന് നല്‍കാന്‍ ഞാന്‍ തയ്യാറാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നറിയില്ല. എന്റെ രക്ത ഗ്രൂപ്പ് ഒ പോസിറ്റീവ് ആണ്,’ എന്ന്. പാതി ജീവന്‍ ആണ് എന്റെ മകന് നല്‍കാമെന്ന് പൊന്നമ്മ പറഞ്ഞത്,’ സേതുലക്ഷ്മിയമ്മ പറയുന്നു.

Read More: പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു; സേതുലക്ഷ്മിയമ്മയ്ക്കും മകനും സഹായഹസ്തങ്ങൾ

കിഡ്‌നി കിട്ടിയാല്‍ ഉടന്‍ മാറ്റിവയ്ക്കണമെന്നും അതിനായി പണം സ്വരുക്കൂട്ടുന്ന ഓട്ടത്തിലാണ് താനെന്നും സേതുലക്ഷ്മിയമ്മ പറയുന്നു. സഹായിക്കാമെന്ന് ഉറപ്പ് നല്‍കി നിരവധി പേര്‍ മുന്നോട്ടു വന്നിട്ടുണ്ടെന്നും സേതുലക്ഷ്മിയമ്മ പറയുന്നു.

‘അടുത്തയാഴ്ച വിദേശത്തുനിന്നും ഒരു ലേഡി വരുന്നുണ്ട്. ഒരു കലാകാരിയുടെ ചേച്ചിയാണ് അവര്‍. നല്ലൊരു തുക തരാമെന്നു പറഞ്ഞിട്ടുണ്ട്. പിന്നെ ഞാന്‍ അഭിനയിച്ച സിനിമയിലുള്ള കുറേ പേര്‍ ചേര്‍ന്ന് സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. കൂടാതെ ബിജു മേനോന്‍ വിളിച്ചു, ഇന്ദ്രജിത്ത് പൈസയിട്ടു തന്നു. മഞ്ജു വിളിച്ചു കാര്യങ്ങളൊക്കെ അന്വേഷിച്ചു. എത്ര രൂപ വേണമെന്ന് അറിയിക്കാമെന്ന് ഞാന്‍ മഞ്ജുവിനോട് പറഞ്ഞിട്ടുണ്ട്. പിന്നെ പലര്‍ക്കും അറിയേണ്ടത് ‘അമ്മ’ വിളിച്ചില്ലേ സഹായിച്ചില്ലേ എന്നൊക്കെയാണ്. ആ സംഘടനയില്‍ അംഗത്വം എടുക്കണമെങ്കില്‍ ഒരു ലക്ഷം രൂപയോളം വേണം. അതൊന്നും വാങ്ങാതെയാണ് അവരെന്നെ സംഘടനയില്‍ ചേര്‍ത്തത്. കൂടാതെ ഓരോ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. എനിക്ക് അവസരങ്ങള്‍ തന്ന് സഹായിക്കുന്നുണ്ട്. പണം തന്ന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ‘അമ്മ’യെ കുറ്റപ്പെടുത്തുന്നത് എനിക്കിഷ്ടമല്ല,’ സേതുലക്ഷ്മിയമ്മ പറയുന്നു.

ഇത്രയും നാള്‍ തന്റെ വരുമാനത്തില്‍ നിന്നായിരുന്നു ചികിത്സ നടത്തിയിരുന്നതും കുടുംബം നോക്കിയിരുന്നതുമെന്ന് സേതുലക്ഷ്മിയമ്മ പറയുന്നു. എന്നാല്‍ പെട്ടെന്ന് വൃക്ക മാറ്റിവയ്ക്കണം എന്നു പറഞ്ഞപ്പോളാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്.

‘മകന് ഭാര്യയും രണ്ടു മക്കളും ഉണ്ട്. വാടക വീട്ടിലാണ് താമസിക്കുന്നത്. പിന്നെ ചികിത്സയുടെ ചെലവ്. എല്ലാം ഞാന്‍ തനിച്ചാണ് നോക്കുന്നത്. ഇതെല്ലാം അറിയാവുന്നവര്‍ എനിക്ക് സിനിമകളില്‍ അവസരങ്ങളും നല്‍കാറുണ്ട്. പരമാവധി സഹായിക്കാന്‍ തന്നെയാണ് എല്ലാവരും ശ്രമിക്കുന്നത്. രണ്ടു ദിവസം കൂടുമ്പോള്‍ ഡയാലിസിസ് ഉണ്ട്. തിരുവനന്തപുരത്തെ പി.ആര്‍.എസ് ആശുപത്രിയിലാണ് ചികിത്സ നടക്കുന്നത്. 6,600 രൂപയാണ് ഒരു ഡയാലിസിസിന്. രണ്ടെണ്ണം വച്ച് ചെയ്യണം. മകന്‍ കിഷോറും കലാകാരനാണ്. നാടകത്തില്‍ എന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. സംസ്ഥാന പുരസ്‌കാരം ഒക്കെ നേടിയ ആളാണ്. ഇപ്പോള്‍ വയ്യാഞ്ഞിട്ടും എന്നെ സഹായിക്കണം എന്ന് വിചാരിച്ച്, ‘മഴവില്‍ മനോരമ’യിലെ കോമഡി സര്‍ക്കസ് എന്ന പരിപാടി അവന്‍ ചെയ്യുന്നുണ്ട്. ശരീരം വേദനിക്കുമ്പോളും അതൊക്കെ കടിച്ചമര്‍ത്തിയാണ് പരിപാടി ചെയ്യുന്നത്. വൃക്ക മാറ്റിവയ്ക്കണം കുറച്ച് കാലം കൂടി ജീവിക്കണം. മൂത്ത മകന് ഒരു 18 വയസ് ആകുന്നത് വരെയെങ്കിലും എനിക്ക് ജീവിക്കണം അമ്മേ എന്ന് എപ്പോളും പറയും”, സേതുലക്ഷ്മിയമ്മ പറയുന്നു.

Read More: മകന്റെ ജീവന്‍ നിങ്ങളുടെ കൈകളിലാണ്; അപേക്ഷയുമായി സേതുലക്ഷ്മിയമ്മ

മിമിക്രി കലാകാരനായ കിഷോര്‍ ഒരു അപകടത്തിനു ശേഷം ഇരു വൃക്കകളും തകരാറിലായി ചികിത്സയിലാണ്. ടിവി പരമ്പരയായ ‘സൂര്യോദയ’ത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് സത്യന്‍ അന്തിക്കാട് ‘രസതന്ത്രം’, ‘വിനോദ യാത്ര’, ‘ഭാഗ്യദേവത’ എന്നീ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം നല്‍കുന്നത്. ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’, ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്നീ ചിത്രങ്ങളിലെല്ലാം മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്ത സേതുലക്ഷ്മിയമ്മ നാടക വേദികളില്‍ നിന്നുമാണ് ചലച്ചിത്ര ലോകത്തെത്തിയത്.

മിമിക്രി കലാകാരനായ കിഷോര്‍ ഒരു അപകടത്തിനു ശേഷം ഇരു വൃക്കകളും തകരാറിലായി ചികിത്സയിലാണ്. ടിവി പരമ്പരയായ ‘സൂര്യോദയ’ത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് സത്യന്‍ അന്തിക്കാട് ‘രസതന്ത്രം’, ‘വിനോദ യാത്ര’, ‘ഭാഗ്യദേവത’ എന്നീ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം നല്‍കുന്നത്. ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’, ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്നീ ചിത്രങ്ങളിലെല്ലാം മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്ത സേതുലക്ഷ്മിയമ്മ നാടക വേദികളില്‍ നിന്നുമാണ് ചലച്ചിത്ര ലോകത്തെത്തിയത്.

കന്യകാ ടാക്കീസ്, ഡാര്‍വിന്റെ പരിണാമം, പുലിമുരുഗന്‍, ആന്‍മരിയ കലിപ്പിലാണ്, ജോമോന്റെ സുവിശേഷങ്ങള്‍, ആമി, മോഹന്‍ലാല്‍, പടയോട്ടം ആനക്കള്ളന്‍, ആട് 2, സണ്ടേ ഹോളിഡേ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സേതുലക്ഷമിയമ്മ വേഷമിട്ടിട്ടുണ്ട്. ഡാകിനി എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു സേതുലക്ഷ്മി അമ്മയുടേത്. സരോജിനി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ പ്രകടനത്തിന് 2015ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സേതുലക്ഷ്മിയമ്മയെ തേടിയെത്തി. കൂടാതെ, രണ്ട് തവണ മികച്ച നടിക്കും, രണ്ട് തവണ മികച്ച സഹനടിക്കുമുള്ള കേരള സംസ്ഥാന നാടക പുരസ്‌കാരവും സേതുലക്ഷ്മിയമ്മ നേടിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ