scorecardresearch

കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവം: സിദ്ധാർത്ഥിനെതിരെ നരഹത്യാ കുറ്റം ചുമത്തി പോലീസ്

സംഭവദിവസം ചിങ്ങവനം പോലീസ് സിദ്ധാർത്ഥിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നെങ്കിലും മരണവാർത്ത പുറത്തുവന്നതോടെ കേസ് ഗൗരവകരമായി മാറിയിരിക്കുകയാണ്

സംഭവദിവസം ചിങ്ങവനം പോലീസ് സിദ്ധാർത്ഥിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നെങ്കിലും മരണവാർത്ത പുറത്തുവന്നതോടെ കേസ് ഗൗരവകരമായി മാറിയിരിക്കുകയാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Siddharth Prabhu

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ കേസിൽ സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെതിരെ പോലീസ് കുരുക്ക് മുറുക്കുന്നു. താരം ഓടിച്ച കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ലോട്ടറി വിൽപ്പനക്കാരൻ മരിച്ചതോടെ സിദ്ധാർത്ഥിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം  ചുമത്തി. താരത്തെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.

Advertisment

Also Read:25 വർഷത്തെ ദാമ്പത്യം അവസാനിച്ചു; ഞാനും സിന്ധുവും വേർപിരിഞ്ഞു: വെളിപ്പെടുത്തി മനു വർമ

ഡിസംബർ 24-ന് രാത്രി എംസി റോഡിലെ നാട്ടകം കോളേജ് കവലയിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. കോട്ടയം ഭാഗത്തുനിന്നും അമിതവേഗതയിൽ സിദ്ധാർത്ഥ് ഓടിച്ച കാർ മറ്റ് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷമാണ് ലോട്ടറി വിൽപ്പനക്കാരനായ തമിഴ്നാട് സ്വദേശി തങ്കരാജിനെ (60) ഇടിച്ചു വീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തങ്കരാജ് ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

Also Read: 'ഇതുപോലൊരു വർഷം ഇനി വരാതിരിക്കട്ടെ; പിന്നിൽ നിന്ന് കുത്തിയവർക്കും കൂടെ നിന്നവർക്കും നന്ദി;' കുറിപ്പുമായി അപ്സര

അപകടസമയത്ത് സിദ്ധാർത്ഥ് കടുത്ത മദ്യലഹരിയിലായിരുന്നു എന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. അപകടത്തിന് പിന്നാലെ ചോദ്യം ചെയ്ത നാട്ടുകാരോടും തടയാനെത്തിയ പോലീസിനോടും താരം മോശമായി പെരുമാറുകയും ആക്രമിക്കാൻ മുതിരുകയും ചെയ്തു. റോഡിൽ കിടന്ന് ബഹളം വെച്ച താരത്തെ ഒടുവിൽ പോലീസ് ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്. താരത്തിന്റെ ഈ പെരുമാറ്റം മൂലം എംസി റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.

Also Read: റിലേഷൻഷിപ്പ് തകർന്നു, ചതിക്കപ്പെട്ടു, ഒറ്റയ്ക്കായി: നഷ്ടങ്ങളെ കുറിച്ച് മനസ്സുതുറന്ന് വർഷ രമേശ്

സംഭവദിവസം ചിങ്ങവനം പോലീസ് സിദ്ധാർത്ഥിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നെങ്കിലും മരണവാർത്ത പുറത്തുവന്നതോടെ കേസ് ഗൗരവകരമായി മാറിയിരിക്കുകയാണ്. പുതുക്കിയ എഫ്ഐആർ  ഇന്ന് കോടതിയിൽ സമർപ്പിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും പുറമെ പോലീസിനെ ആക്രമിച്ചതിനും കൂടുതൽ വകുപ്പുകൾ ചുമത്താനാണ് സാധ്യത.

Also Read: ഈ പത്താം ക്ലാസ്സുകാരി ഇന്ന് നമുക്കെല്ലാം സുപരിചിത; ആളെ മനസ്സിലായോ?

Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: