അനന്തപുർ: തെലുങ്ക് സിനിമാ താരവും തെലുങ്കു ദേശം പാർട്ടി നേതാവുമായ നന്ദമുരി ബാകൃഷ്​ണ ആരാധകനെ തല്ലി വീണ്ടും വിവാദത്തിൽ. അനന്തപുർ ജില്ലയിൽ പ്രചരണത്തിനെത്തിയ താരത്തെ കാണാൻ തിരക്കുകൂട്ടിയ ആരാധകരിൽ ഒരാളെ ബാലകൃഷ്​ണ മർദിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്​. തിരക്കിനിടെ താരത്തെ ഉന്തിയ ആരാധകനെ ബാലകൃഷ്​ണ കൈനീട്ടിയടിക്കുകയായിരുന്നു.

57 കാരനായ ബാലകൃഷ്​ണ ഇതാദ്യമായല്ല ആരാധകരെ തല്ലി വിവാദത്തിലാകുന്നത്. കഴിഞ്ഞ ഓഗസ്​റ്റിൽ ആന്ധ്രാപ്രദേശിലെ നന്ദ്യാലിൽ നടന്ന പൊതുചടങ്ങിനിടെ ആരാധകനെ മർദിച്ചതും വിവാദമായിരുന്നു. സംഭവത്തി​​ന്റെ ദൃശ്യങ്ങ​ളും ​​സോഷ്യൽ മീഡയയിൽ വൈറലായിരുന്നു. ആരാധകര്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അവരിലൊരാള്‍ അബദ്ധത്തില്‍ ബാലകൃഷ്ണയുടെ ദേഹത്തേക്ക് വീണതോടെ താരം അയാളെ മർദിക്കുകയും പിടിച്ച് തള്ളുകയുമായിരുന്നു.

‘ജയ്​ സിൻഹ’ എന്ന സിനിമയുടെ സെറ്റിൽ ഷൂ ലേസ്​ കെട്ടുന്നതിനിടെ സഹായിയെയും ബാലകൃഷ്​ണ മർദിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിയും ദക്ഷിണേന്ത്യന്‍ താരരാജാവുമായ എന്‍.ടി രാമറാവു (എന്‍.ടി.ആര്‍) വി​​ന്റെ മകനായ ബാലകൃഷ്ണ ആരാധകര്‍ക്കിടയില്‍ ‘ബാലയ്യ’ എന്നാണ് അറിയപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook