scorecardresearch

സീരിയൽ നടി നന്ദിനി മരിച്ച നിലയിൽ

സംഭവസ്ഥലത്തുനിന്ന് നടി എഴുതിയാണെന്ന് കരുതുന്ന ഒരു കുറിപ്പ് പോലീസ് കണ്ടെടുത്തു

സംഭവസ്ഥലത്തുനിന്ന് നടി എഴുതിയാണെന്ന് കരുതുന്ന ഒരു കുറിപ്പ് പോലീസ് കണ്ടെടുത്തു

author-image
Entertainment Desk
New Update
Nandini

നന്ദിനി (Photo Credit: @path2shah/X)

ബെംഗളൂരു: കന്നഡ, തമിഴ് സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി സി.എം.നന്ദിനിയെ (26) മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ കെങ്കേരിയിലുള്ള വീട്ടിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കൾ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതിനെ തുടർന്ന് വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment

Also Read: 'ഒതുക്കാനുള്ള പരിപാടി ആണല്ലേ, ചതിയായി പോയി', ബേസിലിനോട് നസ്‌ലെൻ

സംഭവസ്ഥലത്തുനിന്ന് നടി എഴുതിയാണെന്ന് കരുതുന്ന ഒരു കുറിപ്പ് പോലീസ് കണ്ടെടുത്തു. തനിക്ക് അഭിനയം തുടരാനാണ് ആഗ്രഹമെന്നും എന്നാൽ കുടുംബം തന്നെ വിവാഹത്തിന് നിർബന്ധിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു. കൂടാതെ സർക്കാർ ജോലിയിൽ പ്രവേശിക്കാൻ വീട്ടുകാർ നൽകിയ സമ്മർദ്ദവും തന്നെ മാനസികമായി തളർത്തിയെന്ന് ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുണ്ട്. 

Also Read: സാം കുട്ടിയായി ബേസിൽ; 'അതിരടി' ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്

വിജയനഗര ജില്ലയിലെ കോട്ടൂർ സ്വദേശിനിയാണ് നന്ദിനി. നന്ദിനിയുടെ പിതാവ് 2019ൽ സർക്കാർ സർവിസിലിരിക്കെ മരിച്ചിരുന്നു. ആശ്രിത നിയമനത്തിലൂടെ പിതാവിന്റെ സർക്കാർ ജോലി സ്വീകരിക്കാൻ കുടുംബം നന്ദിനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അഭിനയത്തോട് താൽര്യമുള്ളതിനാൽ താരം അതിന് വിസമ്മതിച്ചിരുന്നു.

Also Read: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്; നടൻ ജയസൂര്യയെ ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു

ജീവ ഹൂവഗിദെ, സംഘർഷ, ഗൗരി തുടങ്ങിയ പരമ്പരകളിലൂടെയാണ് നന്ദിനി പ്രശസ്തയായത്. തമിഴ് സീരിയലായ ഗൗരിയിൽ കനക, ദുർഗ എന്നീ ഇരട്ടവേഷങ്ങൾ അഭിനയിച്ചു വരികയായിരുന്നു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).

Read More: ക്രിസ്മസിന് ഇത്രയും വലിയൊരു 'പണി' തന്നതിന് നന്ദി... ലാലേട്ടാ; വൃഷഭയെ ട്രോളി നടി സരിത ബാലകൃഷ്ണൻ

Suicide Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: