scorecardresearch
Latest News

സീരിയല്‍ നടി അശ്വതി ബാബുവും ഭര്‍ത്താവും അറസ്റ്റില്‍

ഇന്നലെയാണ് ഞാറയ്ക്കല്‍ പോലീസ് ഇരുവരെയും അറസ്റ്റു ചെയ്തത്

സീരിയല്‍ നടി അശ്വതി ബാബുവും ഭര്‍ത്താവും അറസ്റ്റില്‍

വീടു കയറി ആക്രമിച്ചു എന്ന കേസില്‍ സീരിയല്‍ താരം അശ്വതിയും ഭര്‍ത്താവ് നൗഫലും അറസ്റ്റിലായതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെയാണ് ഞാറയ്ക്കല്‍ പോലീസ് ഇരുവരെയും അറസ്റ്റു ചെയ്തത്. നായരമ്പലം സ്വദേശി കിഷോറിനെയും അമ്മയെയും സാമ്പത്തിക ഇടപ്പാടിനെ ചൊല്ലി വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു.

കൊച്ചിയില്‍ ലഹരി മരുന്നു കേസില്‍ അറസ്റ്റിലായ നടി അശ്വതി കഴിഞ്ഞ ആഴ്ച്ചയാണ് വിവാഹിതയായത്. അശ്വതിയുടെ സുഹൃത്തും കൊച്ചി കാക്കനാടു സ്വദേശിയുമായ നൗഫലിനെയാണ് വിവാഹം ചെയ്തത്. നൗഫല്‍ കൊച്ചിയില്‍ കാര്‍ ബിസിനസ് നടത്തി വരികയാണ്. മയക്കു മരുന്നിനു അടിമയായ താന്‍ ചികിത്സ നേടുകയാണെന്ന കാര്യം അശ്വതി നേരത്തെ പറഞ്ഞിരുന്നു.

അശ്വതിയെയും സുഹൃത്ത് ബിനോയിയെയും 2018 ഡിസംബറിലാണ് പോലീസ് അറസ്റ്റു ചെയ്യുന്നത്. എം.ഡി.എം.എ മയക്കുമരുന്നുമായി തൃക്കാകര പോലീസാണ് ഇരുവരെയും പിടികൂടിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Serial actress aswathy babu accuse of drug case and husband got arrested