‘പ്രചരിക്കുന്ന വീഡിയോ എന്റേതല്ല’ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ സീരിയൽ താരം പരാതി നൽകി

എം80 മൂസ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ അഞ്ജുവിനെതിരെ ചാനലിന്റെ പേരും ലോഗോയും ഉപയോഗിച്ചാണ് പ്രചാരണം നടക്കുന്നത്

Anju, M80 Moosa

തിരുവനന്തപുരം: ജനപ്രിയ സീരിയൽ ‘എം80 മൂസ’യിലെ നടിയുടെ വ്യാജ വീഡിയോ പ്രചരിക്കുന്നതിനെതിരെ പോലീസിൽ പരാതി. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കുകിയെന്ന് നടി അഞ്ജു പാണ്ടിയാടത്ത് പറഞ്ഞു. ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

മീഡിയാവണ്‍ ചാനലിലെ എം80 മൂസ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ അഞ്ജുവിനെതിരെ ചാനലിന്റെ പേരും ലോഗോയും ഉപയോഗിച്ചാണ് പ്രചരണം നടക്കുന്നത്.

അഞ്ജു നല്‍കിയ പരാതി സൈബര്‍ സെല്ലിന് നല്‍കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇത്തരം പ്രചരണം നടത്തിയവരെയും ഷെയര്‍ ചെയ്തവരെയും ഉടന്‍ തന്നെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞതായി അഞ്ജു വ്യക്തമാക്കി.

അഞ്ജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

കുറച്ച് ദിവസങ്ങളായി എന്റെ പേരിൽ whats app ലും മറ്റ് online മീഡിയകളിലും ചില വീഡിയോകളും അത് പോലെ ഫോട്ടോയും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു.
Mediaone ൽ ഞാൻ അഭിനയിച്ച M80 മൂസയിലെ നടി എന്ന് പറഞ്ഞ് കൊണ്ടാണ് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്. ഇതിലെ വീഡിയോമായിട്ട് എനിക്ക്
യാതൊരു ബന്ധവുമില്ല.
ചാനലിന്റെ പേരും ലോഗോയും ദുരുപയോഗും ചെയ്തതിന്റെ അടിസ്ഥാനത്തിൽ Mediaone ന്റെ legal manager ( Shakkir Jameel) കോഴിക്കോട് ഡിസ്ട്രിക് പോലീസ് ചീഫിനെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും , ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്
അഭ്യർത്ഥിക്കുകയും ചെയ്തു. തുടർന്ന് ഇന്നലെ (28- 7- 17) ന് ഞാൻ നേരിട്ട് ഡിസ്ട്രിക്ക് പോലീസ് ചീഫിന് പരാതി കൊടുത്തു. ഈ പരാതി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും ഷെയർ ചെയ്ത് പ്രചരിപ്പിച്ചവരെയും ഉടൻ തന്നെ കണ്ടെത്തി വേണ്ട നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പ് നൽകി.
ഇത്തരം ഞരബ് രോഗികളായ സാമൂഹിക വിരുദ്ധരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണം അതിന് നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Serial actress anju gave petition against fake news

Next Story
സ്വപ്നം കട്ടെടുത്ത സിനിമാക്കാരന് ജന്മദിനം; നോളന്‍ ചിത്രങ്ങളിലേക്ക് ഒരു നോട്ടം
The moderation of comments is automated and not cleared manually by malayalam.indianexpress.com