scorecardresearch

മദ്യ ലഹരിയിൽ സീരിയൽ നടന്റെ പരാക്രമം; വഴിയാത്രക്കാരനെ ഇടിച്ചിട്ടു; അറസ്റ്റിൽ

ഇന്നലെ രാത്രി എംസി റോഡിൽ നാട്ടകം ഗവ.കോളജിനു സമീപത്തായിരുന്നു സംഭവം

ഇന്നലെ രാത്രി എംസി റോഡിൽ നാട്ടകം ഗവ.കോളജിനു സമീപത്തായിരുന്നു സംഭവം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
sidharth

സിദ്ധാർത്ഥ് പ്രഭു

കോട്ടയം: മദ്യ ലഹരിയിൽ സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭുവിന്റെ പരാക്രമം. വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ടു. ചോദ്യംചെയ്ത നാട്ടുകാരെയും തടയാൻ എത്തിയ പൊലീസിനെയും ആക്രമിച്ചു. പോലീസ് ബലം പ്രയോഗിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയിൽ മദ്യപിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസെടുത്തു.

Advertisment

Also Read: അന്ന് പേളി മാണി ആ ഓഡിഷന് പോയിരുന്നെങ്കിൽ; പാരലൽ യൂണിവേഴ്സിലെ 'മായാ'കാഴ്ചകൾ

ഇന്നലെ രാത്രി എംസി റോഡിൽ നാട്ടകം ഗവ.കോളജിനു സമീപത്തായിരുന്നു സംഭവം. കോട്ടയം ഭാഗത്തുനിന്ന് വരികയായിരുന്ന സിദ്ധാർത്ഥ്. ഇയാൾ ഓടിച്ച കാർ ലോട്ടറി വിൽപനക്കാരനായ കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു.

Also Read: റിലീസിന് മുൻപേ 3 ദേശീയ പുരസ്കാരങ്ങൾ; എന്നിട്ടും ആ മോഹൻലാൽ- പ്രിയദർശൻ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു

അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ റോഡിൽ വീണയാളെ രക്ഷിക്കുന്നതിനിടെ നടൻ ഇവരുമായി വാക്കുതർക്കത്തിലേർപ്പെട്ടു. കയ്യാങ്കളിയിലേക്കും നീങ്ങി. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസുകാരുമായും നടൻ തർക്കമുണ്ടായി.

Also Read: കരയുന്ന ആൺകുട്ടികൾ; വിനീതിന്റെയും ധ്യാനിന്റെയും കണ്ണീർ ഒരു ഓർമ്മപ്പെടുത്തലാണ്!

ഒടുവിൽ ചിങ്ങവനം പോലീസ് ബലം പ്രയോഗിച്ച് നടനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നടനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

Read More: വിമാനത്തിൽ കൊണ്ടുപോയി ചന്ദ്രനെ കാണിച്ചുതന്നാണ് നിക്ക് എന്റെ ഉപവാസം അവസാനിപ്പിച്ചത്: പ്രിയങ്ക ചോപ്ര

Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: