Latest News

മകന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവച്ച് നടൻ സെന്തിൽ കൃഷ്ണ

മകൻ കാശിയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് സെന്തിൽ

Senthil Krishna, Senthil Krishna son, Rajamani, Senthil Krishna marriage photos, Senthil krishna family, Rajamani family, ശെന്തിൽ കൃഷ്ണ, രാജാമണി, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

മകൻ കാശിയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കുകയാണ് സെന്തിൽ കൃഷ്ണ (രാജാമണി). പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് സെന്തിൽ പങ്കു വച്ചിരിക്കുന്നത്.

“കാശിക്കുട്ടന് പിറന്നാൾ ആശംസകൾ അറിയിച്ച എല്ലാ പ്രിയപെട്ടവർക്കും ഒരായിരം നന്ദി,” സെന്തിൽ കുറിക്കുന്നു.

2019 ഓഗസ്റ്റ്‌ 24നായിരുന്നു കോഴിക്കോട് സ്വദേശി അഖിലയുമായി സെന്തിലിന്റെ വിവാഹം.

ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയനായ സെന്തിൽ കൃഷ്ണ കലാഭവൻ മണിയുടെ ജീവിതം പറയുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യെന്ന വിനയൻ ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ സെന്തിലിന്റെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു.

ആഷിഖ് അബു ചിത്രം ‘വൈറസി’ലും ശ്രദ്ധേയമായ കഥാപാത്രത്തെ രാജാമണി അവതരിപ്പിച്ചിരുന്നു. ‘പട്ടാഭിരാമൻ’, ‘ആകാശഗംഗ 2’, ‘തൃശ്ശൂർ പൂരം’ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ സെന്തിൽ അവതരിപ്പിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Senthil krishna rajamani shares his sons birthday celebration photos

Next Story
ഈ അച്ഛനും മോളും വേറെ ലെവൽ; വൈറലായി കൃഷ്ണകുമാറിന്റെയും ദിയയുടെയും ഡാൻസ്krishna kumar, diya krishna
The moderation of comments is automated and not cleared manually by malayalam.indianexpress.com