എനിക്കും ശശിയേട്ടനും നൽകിയ പിന്തുണ മകനും നൽകണം: സീമ

നിത്യ മേനോൻ, റിതു വർമ, അശോക് സെൽവൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന സിനിമയാണ് ‘നിന്നില നിന്നില’

seema, ie malayalam

സംവിധായകൻ ഐ.വി.ശശിയുടെയും നടി സീമയുടെയും മകൻ അനി ഐ.വി.ശശി ആദ്യമായി സംവിധാനം ചെയ്ത തെലുങ്ക് സിനിമയാണ് ‘നിന്നില നിന്നില’. സീ പ്ലസ് എന്ന ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്തത്. മകന്റെ സിനിമ എല്ലാവരും കാണണമെന്ന് അഭ്യർഥിച്ചിരിക്കുകയാണ് സീമ.

”10 കൊല്ലമായി പ്രിയദർശന്റെ കൂടെ അസോസിയേറ്റായി പ്രവർത്തിക്കുകയായിരുന്നു അനി. ഇപ്പോൾ സ്വതന്ത്രമായി ഒരു സിനിമ ചെയ്തു. ‘നിന്നില നിന്നില’ എന്ന തെലുങ്ക് സിനിമയാണ് ചെയ്തത്. ഞാനും പ്രിയദർശനും നാസർ സാറുമൊക്കെ സിനിമ കണ്ടു. ഞങ്ങൾക്കൊക്കെ ഇഷ്ടമായി. മകനിൽ അഭിമാനം തോന്നുന്നുവെന്നാണ് നാസർ സാർ പറഞ്ഞത്. എല്ലാവരും കണ്ടിട്ട് അഭിപ്രായം പറയണം. ശശിയേട്ടനും എനിക്കും നൽകിയതുപോലെ അവനെയും പിന്തുണയ്ക്കണം,” സീമ പറഞ്ഞു.

നിത്യ മേനോൻ, റിതു വർമ, അശോക് സെൽവൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന സിനിമയാണ് ‘നിന്നില നിന്നില’. നാസർ, സത്യ എന്നിവരും ചിത്രത്തിലുണ്ട്. സിനിമയുടെ തിരക്കഥ അനി ഐ.വി.ശശിയുടേതാണ്. ദിവാകർ മണിയാണ് ഛായാഗ്രാഹകൻ. സംഗീതം രാകേഷ് മുരുകേശൻ. ബി.വി.എസ്‍.എൻ. പ്രസാദ് ആണ് നിർമാണം. ഫെബ്രുവരി 26-ന് ആണ് ചിത്രം റിലീസ് ചെയ്തത്. തീനി എന്ന പേരിൽ തമിഴിലും ഡബ്ബ് ചെയ്ത് റീലീസ് ചെയ്തിട്ടുണ്ട്.

വിഷ്വൽ കമ്മ്യൂണിക്കേഷൻ രംഗത്ത് 10 വർഷത്തോളം പ്രിയദർശനൊപ്പം അസോസിയേറ്റ് ഡയറക്ടറായി അനി പ്രവർത്തിച്ചിട്ടുണ്ട്. മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാർ: അറബിക്കടലിന്റെ സിംഹത്തിൽ സംവിധായകനായ പ്രിയദർശനൊപ്പം തിരക്കഥ എഴുതിയതും അനിയാണ്. വിവിധ ഇന്ത്യൻ ഭാഷകളിലെ സിനിമകളിൽ എഡിറ്ററും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ആയി പ്രവർത്തിച്ച അനിക്ക് 10 വർഷത്തെ പരിചയം സിനിമാ രംഗത്തുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Seema talking about son ani sasi telugu movie ninnila ninnila

Next Story
അദ്ദേഹത്തിന് മാത്രം സാധിക്കും വിധം എന്നെ സ്നേഹിച്ചു; അച്ഛന് ജന്മദിനാശംസകളുമായി പ്രിയതാരംanushka sharma, anushka sharma age, anushka sharma filmography wiki, anushka sharma movies, anushka sharma daughter name, anushka sharma daughter, anushka sharma diet, anushka sharma height in feet, anushka sharma family, anushka sharma virat kohli wedding, anushka sharma virat kohli age, anushka sharma virat kohli baby, anushka sharma virat kohli daughter, anushka sharma virat kohli house, anushka sharma virat kohli daughter name, anushka sharma virat kohli baby photo, anushka sharma virat kohli age difference, iemalayalayam, indian express malayalam, അനുഷ്ക ശര്‍മ, വിരാട് കോഹ്ലി, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com