മലയാളത്തിന്റെ എവർഗ്രീൻ നായികയാണ് സീമ. എൺപതുകളിലെ തിരക്കേറിയ നായികയായിരുന്ന സീമ ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. ഒരു നർത്തകിയായി തന്റെ ജീവിതം തുടങ്ങിയ സീമയുടെ കരിയറിൽ വഴിത്തിരിവായത് ഐ.വി.ശശി സംവിധാനം ചെയ്ത അവളുടെ രാവുകൾ എന്ന ചിത്രമായിരുന്നു.
ഐവി ശശി പുരസ്കാര ദാനചടങ്ങിനിടെ സീമ മഞ്ജു വാര്യരെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “എനിക്ക് ഭയങ്കര ഇഷ്ടമാണ് മഞ്ജുക്കുട്ടിയെ,” എന്നായിരുന്നു മഞ്ജുവിനെ ചേർത്തുനിർത്തി സീമ പറഞ്ഞത്.
ശാന്തകുമാരി നമ്പ്യാർ എന്നായിരുന്നു സീമയുടെ യഥാർത്ഥ പേര്. ശാന്തി എന്നു വിളിപ്പേരുള്ള സീമ വളരെ ചെറുപ്പത്തിലെ നൃത്തം അഭ്യസിച്ചിരുന്നു. തന്റെ പതിനാലാം വയസ്സിൽ തമിഴ് സിനിമകളിൽ നൃത്തം ചെയ്തുകൊണ്ടായിരുന്നു ശാന്തിയുടെ തുടക്കം. 1971-ൽ അച്ഛന്റെ ഭാര്യ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചു.
നിഴലേ നീ സാക്ഷി എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചെങ്കിലും ആ സിനിമ റിലീസായില്ല. ആ ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് പ്രശസ്ത നടൻ വിജയൻ ശാന്തിയ്ക്ക് സീമ എന്നപേര് നിർദ്ദേശിച്ചത്. 1978- ൽ ഐ വി ശശി സംവിധാനം ചെയ്ത അവളുടെ രാവുകളിൽ നായികയായതോടെയാണ് സീമ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് മലയാളത്തിലെ തിരക്കേറിയ നായികയാവുന്ന സീമയെ ആണ് പ്രേക്ഷകർ കണ്ടത്.
പ്രേംനസീർ, ജയൻ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെയെല്ലാം നായികയായി സീമ അഭിനയിച്ചിട്ടുണ്ട്. ജയൻ എന്നിവരുടെയെല്ലാം നായികയായി സീമ അഭിനയിച്ചു ജയനോടൊപ്പം നിരവധി ചിത്രങ്ങളിൽ സീമ അഭിനയിച്ചിരുന്നു. ജയൻ – സീമ ജോടികൾ ആ കാലത്തെ പ്രേക്ഷകരുടെ ഹരമായിരുന്നു.
1980ൽ പ്രശസ്ത സംവിധായകൻ ഐ വി ശശിയെ സീമയെ വിവാഹം ചെയ്തു. അനു ശശി, അനി ശശി എന്നിവരാണ് മക്കൾ.