/indian-express-malayalam/media/media_files/2024/10/21/2gV9FgQ59rcsDaY0OIu2.jpg)
/indian-express-malayalam/media/media_files/2024/10/21/sobhita-dhulipala-godhuma-raayi-pasupu-danchatam-8.jpg)
തെന്നിന്ത്യൻ അഭിനേതാക്കളായ ശോഭിത ധൂലിപാല-നാഗ ചൈതന്യയുടെയും വിവാഹ ഒരുക്കങ്ങൾക്ക് തുടക്കമായിരിക്കുകയാണ്.
/indian-express-malayalam/media/media_files/2024/10/21/sobhita-dhulipala-godhuma-raayi-pasupu-danchatam-5.jpg)
തന്റെ ഗോധുമ റായി പശുപു ദഞ്ചത്തിൽ നിന്നുള്ള ഫോട്ടോകൾ ശോഭിത സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുകയാണ്.
/indian-express-malayalam/media/media_files/2024/10/21/sobhita-dhulipala-godhuma-raayi-pasupu-danchatam-3.jpg)
എന്താണ് ഗോധുമ റായി പശുപൂ ദഞ്ചതം?
തെലുങ്ക് ജനതയുടെ പരമ്പരാഗതമായ ചടങ്ങുകളിൽ ഒന്നാണ് ഇത്. വിവാഹത്തിനു മുന്നോടിയായാണ് ഈ ചടങ്ങ് നടത്താറുള്ളത്. വധുവിന് സന്തോഷവും സമൃദ്ധിയും വിജയകരമായ ദാമ്പത്യജീവിതവും ഉണ്ടാവാനായി നടത്തുന്ന ഒരു പുണ്യ ചടങ്ങാണ് ഇത്.
/indian-express-malayalam/media/media_files/2024/10/21/sobhita-dhulipala-godhuma-raayi-pasupu-danchatam-11.jpg)
കുടുംബം, ആത്മീയത, സമൂഹം എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറയുന്ന ഈ ആചാരം തെലുങ്ക് ജനതയുടെ വിവാഹാഘോഷങ്ങളിലെ അവിഭാജ്യ ഘടകമാണ്.
/indian-express-malayalam/media/media_files/2024/10/21/sobhita-dhulipala-godhuma-raayi-pasupu-danchatam-9.jpg)
പല ഘട്ടങ്ങളായാണ് ഈ ചടങ്ങ് നടക്കുക. ഗോതമ്പ് ധാന്യങ്ങൾ (ഗോധുമ) വൃത്തിയാക്കി ഉണക്കി പൊടിച്ച് മാവ് തയ്യാറാക്കുന്നു. ഇതിലേക്ക് ചെറുപയർ മാവും (പശുപു) കലർത്തും. ഈ മിശ്രിതം ഒരു ചട്ടിയിൽ ചെറുചൂടിൽ വറുക്കുന്നു (ദഞ്ചതം). സാധാരണയായി വധുവിൻ്റെ അമ്മയോ പ്രായമായ സ്ത്രീ ബന്ധുക്കളോ ആണ് ഈ കാര്യങ്ങൾ ചെയ്യുക. മാവ് വറുക്കുമ്പോൾ, മന്ത്രങ്ങൾ ഉരുവിടും. വധുവിനെ അനുഗ്രഹിക്കാൻ ലക്ഷ്മി ദേവിയേയും മറ്റ് ദേവതകളേയും ആവാഹിക്കുന്നു എന്നാണ് സങ്കൽപ്പം.
/indian-express-malayalam/media/media_files/2024/10/21/sobhita-dhulipala-godhuma-raayi-pasupu-danchatam-2.jpg)
വറുത്തെടുത്ത മാവ് പിന്നീട് വധുവിൻ്റെ കൈകളിലും കാലുകളിലും മുഖത്തും പുരട്ടുന്നു. ഇത് ശുദ്ധീകരണത്തിൻ്റെയും അനുഗ്രഹത്തിൻ്റെയും പ്രതീകമാണ്.
/indian-express-malayalam/media/media_files/2024/10/21/sobhita-dhulipala-godhuma-raayi-pasupu-danchatam-4.jpg)
ഇത് ശുദ്ധീകരിക്കുന്നതിനൊപ്പം ദുരാത്മാക്കളിൽ നിന്നും വധുവിനെ സംരക്ഷിക്കുമെന്നാണ് വിശ്വാസം ഒപ്പം കുടുംബബന്ധം ശക്തിപ്പെടുത്താനുള്ള ദൈവികമായ അനുഗ്രഹം വധുവിനു ലഭിക്കുമെന്നും കരുതപ്പെടുന്നു. ഒരർത്ഥത്തിൽ, വിവാഹ ജീവിതത്തിനായി വധുവിനെ ഒരുക്കുന്ന ചടങ്ങാണിത്.
/indian-express-malayalam/media/media_files/2024/10/21/sobhita-dhulipala-godhuma-raayi-pasupu-danchatam-7.jpg)
സാധാരണയായി, വിവാഹത്തിന് ഒന്നോ രണ്ടോ ദിവസം മുൻപാണ് ഗോധുമ റായി പശു ദഞ്ചതം നടത്താറുള്ളത്. വധുവിൻ്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർ പങ്കെടുക്കും.
/indian-express-malayalam/media/media_files/2024/10/21/sobhita-dhulipala-godhuma-raayi-pasupu-danchatam-1.jpg)
മനോഹരമായ പിങ്ക് സിൽക്ക് സാരിയായിരുന്നു ശോഭിതയുടെ വേഷം. സ്വർണ്ണാഭരണങ്ങൾ ധരിച്ചു, മുല്ലപ്പൂക്കൾ കൊണ്ട് മുടി അലങ്കരിച്ചു ട്രെഡീഷണൽ ലുക്കിലായിരുന്നു ശോഭിത. "അങ്ങനെ അത് ആരംഭിക്കുന്നു," എന്നാണ് ചിത്രങ്ങൾ പങ്കിട്ട് ശോഭിത കുറിച്ചത്.
/indian-express-malayalam/media/media_files/2024/10/21/sobhita-dhulipala-godhuma-raayi-pasupu-danchatam-6.jpg)
ഏറെ നാളുകളായി ശോഭിതയും നാഗചൈതന്യയും ഡേറ്റിംഗിൽ ആയിരുന്നു. ഓഗസ്റ്റ് 8ന് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വിശേഷം നാഗ ചൈതന്യയുടെ പിതാവ് നാഗാർജുനയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
/indian-express-malayalam/media/media_files/2024/10/21/sobhita-dhulipala-godhuma-raayi-pasupu-danchatam-10.jpg)
എന്നാണ് വിവാഹമെന്ന കാര്യം ദമ്പതികൾ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, വിവാഹത്തിന് ഒന്നോ രണ്ടോ ദിവസം മുൻപാണ് ഗോധുമ റായി പശു ദഞ്ചതം നടത്താറുള്ളത് എന്നതിനാൽ ഉടനെ തന്നെ വിവാഹവാർത്ത കേൾക്കാം എന്നാണ് പ്രേക്ഷകരുടെ കണക്കുക്കൂട്ടൽ.
/indian-express-malayalam/media/media_files/2024/10/21/sobhita-dhulipala-godhuma-raayi-pasupu-danchatam-12.jpg)
ലവ്, സിതാരയിലാണ് പ്രേക്ഷകർ അടുത്തിടെ ശോഭിത ധൂലിപാലയെ കണ്ടത്. ശോഭിതയെ കൂടാതെ സൊനാലി കുൽക്കർണി, ബി ജയശ്രീ, വിർജീനിയ റോഡ്രിഗസ്, സഞ്ജയ് ബൂട്ടിയാനി, താമര ഡിസൂസ, റിജുൽ റേ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സീ5ൽ സ്ട്രീമിംഗ് കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us