Latest News

ദീപാവലിക്ക് നേർക്കുനേർ ഏറ്റുമുട്ടാനൊരുങ്ങി ആമിർ ഖാനും രജനീകാന്തും

ഇരുവരുടെയും രണ്ട് വമ്പൻ ചിത്രങ്ങളാണ് ദീപാവലിയ്ക്ക് ഒരുമിച്ച് തിയേറ്ററിലെത്തുന്നത്

aamir khan, rajinikanth

ഈ വർഷം ദീപാവലിയ്‌ക്ക് വെളളിത്തിരയിൽ ഏറ്റുമുട്ടാനൊരുങ്ങി ആമിർ ഖാനും സുപ്പർ സ്​റ്റാർ രജനീകാന്തും. ഇരുവരുടെയും രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളാണ് ദീപാവലി റിലീസായി തിയേറ്ററിലെത്തുന്നത്. പ്രേക്ഷകർ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം 2.0 എത്തുന്നത് ദീപാവലിക്കാണ്. അതേസമയത്ത് തന്നെ ആമിർ ഖാന്റെ സീക്രട്ട് സൂപ്പർസ്റ്റാറും തിയേറ്ററിലെത്തുമെന്നാണ് സിനിമാ ലോകത്ത് നിന്നുളള പുതിയ വാർത്ത.

ശങ്കർ ഒരുക്കുന്ന രജനീ ചിത്രം ദീപാവലിക്കെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചതായിരുന്നു. എന്നാൽ ആമിർ ഖാൻ ചിത്രം സീക്രട്ട് സൂപ്പർ സ്റ്റാർ ഓഗസ്റ്റിലെത്തുമെന്നായിരുന്നു പറയപ്പെട്ടിരുന്നത്. എന്നാൽ അത് മാറ്റി ദീപാവലിക്ക് സീക്രട്ട് സൂപ്പർ സ്റ്റാർ തിയേറ്ററിലെത്തുവെന്നാണ് സിനിമാ ലോകത്ത് നിന്നുളള പുതിയ വാർത്ത.

തരൻ ആദർശാണ് ദീപാവലിക്കാണ് സീക്രട്ട് സൂപ്പർ സ്‌റ്റാർ തിയേറ്ററിലെത്തുകയെന്ന് അറിയിച്ചിരിക്കുന്നത്. സൈറ വസീമാണ് സീക്രട്ടി സൂപ്പർ സ്റ്റാറിലെ മറ്റൊരു താരം. നേരത്തെ ഓഗസ്റ്റ് നാലിനാണ് സീക്രട്ട് സൂപ്പർ സ്റ്റാർ റിലീസ് ചെയ്യുമെന്നറിയിച്ചിരുന്നത്.

സംഗീതത്തെ സ്‌നേഹിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് സീക്രട്ട് സൂപ്പർ സ്റ്റാർ പറയുന്നത്. പക്ഷേ കർക്കശക്കാരനായ അച്ഛൻ ആ പെൺകുട്ടിയുടെ പാടാനുളള​ ആഗ്രഹങ്ങൾക്ക് എതിരുനിൽക്കുന്നു. ഈ കുട്ടി എങ്ങനെ ഈ ഘട്ടം തരണം ചെയ്യുന്നുവെന്നാണ് ചിത്രത്തിന്റെ പ്രമേയം. ഒരു റോക്ക്സ്റ്റാറായാണ് ആമിർ ഈ ചിത്രത്തിലെത്തുന്നത്.

ശങ്കർ ഒരുക്കുന്ന സയൻസ് ഫിക്ഷൻ 2.0 യാണ് ദീപാവലിയ്‌ക്ക് തിയേറ്ററിലെത്തുന്ന രജനീകാന്ത് ചിത്രം. 2010ൽ പുറത്തിറങ്ങിയ വിസ്‌മയ ചിത്രം യന്തിരന്റെ തുടർച്ചയാണ് 2.0. 350 കോടി ബജറ്റിലാണ് ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നത്. സിനിമാ ലോകം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് രജനീകാന്തും അക്ഷയ് കുമാറും ഒന്നിക്കുന്ന 2.0. നായികയായെത്തുന്നത് ആമി ജാക്‌സണാണ്. സംഗീത വിസ്‌മയം എ.ആർ.റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ സമയം ചിത്രം പുറത്തിറങ്ങും.

രണ്ട് വമ്പൻ ചിത്രങ്ങൾ ഒരുമിച്ച് തിയേറ്ററിലെത്തുമ്പോൾ ബോക്‌സ് ഓഫീസിലും ആരാധകർക്കിടയിലും തീ പാറുമെന്നുറപ്പാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Secret superstar vs 2 0 aamir khan and rajinikanth films set for a clash in theatres in diwali

Next Story
സിനിമയില്ലെങ്കില്‍ വേണ്ട; ഒരു പീടികയിട്ട് പുസ്തകം വിറ്റു ജീവിക്കും: പാർവ്വതിparvathi,bangalore days
The moderation of comments is automated and not cleared manually by malayalam.indianexpress.com