ആമിര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ ട്രെയിലര്‍ പുറത്തുവന്നു. താരം തന്നെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. അദ്വൈത് ഛൗഹാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദംഗലിലൂടെ ബോളിവുഡിലെത്തിയ സൈറ വാസിം ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഗായികയാകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് സീക്രട്ട് സൂപ്പര്‍സ്റ്റാര്‍. ഈ പെണ്‍കുട്ടിക്ക് പ്രചോദനമേകുന്ന ഗായകന്റെ റോളിലാണ് ആമിര്‍ ഖാന്‍ അഭിനയിക്കുന്നത്. എന്നാല്‍ പിതാവിന്റെ വാശിയില്‍ പെണ്‍കുട്ടിക്ക് തന്റെ സ്വപ്നങ്ങള്‍ പിന്തുടരാന്‍ സാധിക്കുന്നില്ല. ചിത്രത്തില്‍ ബല്‍ബോ സ്‌റ്റൈല്‍ താടിയുമായുള്ള ആമിറിന്റെ ചിത്രം നേരത്തേ പ്രചരിച്ചിരുന്നു.

അമിതാഭ് ബച്ചനൊപ്പം ആമിര്‍ ആദ്യമായി ഒന്നിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ആണ് ആമിറിന്റെ അടുത്ത ചിത്രം. അടുത്ത വര്‍ഷം ദീപാവലി റിലീസാണ് ചിത്രം. ധൂം ത്രീ ഒരുക്കിയ വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ യഷ് രാജ് ഫിലിംസാണ് നിര്‍മ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ