scorecardresearch

Roslin OTT: മീനയുടെ ‘സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ’ ഒടിടിയിലേക്ക്

Secret Stories Roslin OTT Release Date & Platform: പ്രശസ്ത തെന്നിന്ത്യൻ താരം മീന ആദ്യമായി അഭിനയിച്ച വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ' റിലീസിനൊരുങ്ങുന്നു.  വിനീത്, ഹക്കീം ഷാ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ

Secret Stories Roslin OTT Release Date & Platform: പ്രശസ്ത തെന്നിന്ത്യൻ താരം മീന ആദ്യമായി അഭിനയിച്ച വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ' റിലീസിനൊരുങ്ങുന്നു.  വിനീത്, ഹക്കീം ഷാ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ

author-image
Entertainment Desk
New Update
Secret Stories Roslin OTT Release Date Platform

Secret Stories Roslin OTT Release Date & Platform: പ്രശസ്ത തെന്നിന്ത്യൻ താരം മീന ആദ്യമായി അഭിനയിച്ച വെബ് സീരീസ് ഒടിടി റിലീസിനൊരുങ്ങുന്നു.  'സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ' എന്ന മലയാളം വെബ് സീരീസിലൂടെയാണ് മീനയുടെ ഡിജിറ്റൽ അരങ്ങേറ്റം. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. 

Advertisment

പ്രശസ്ത സ്ട്രീമിംഗ് പാർട്ണറായ ജിയോ ഹോട്ട്സ്റ്റാറിന്റെ ഒർജിനൽ സ്റ്റോറീസിലൊന്നാണ് 'സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ'. മീനയ്‌ക്കൊപ്പം വിനീത്, ഹക്കീം ഷാ, സഞ്ജന ദീപു എന്നിവരും ഈ സീരീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മനുഷ്യന്റെ വികാരങ്ങളിലും മറഞ്ഞിരിക്കുന്ന സത്യങ്ങളിലും വേരൂന്നിയ തനതായ കഥകൾ പറയുന്ന ഒരു ആന്തോളജി പരമ്പരയുടെ ഭാഗമാണ് 'സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ'. 

Also Read: അന്ന് പഞ്ചാബി ഹൗസിൽ രഹസ്യമായി ഒരു വിവാഹം കൂടി നടന്നിരുന്നു; വീഡിയോ

റോസ്‌ലിൻ എന്ന സ്ത്രീയെ കേന്ദ്രീകരിച്ചാണ് കഥ മുന്നേറുന്നത്. ദുരൂഹമായ ഭൂതകാലമുള്ള റോസ്‌ലിൻ്റെ രഹസ്യങ്ങളുടെ ചുരുളഴിച്ചുകൊണ്ടാണ് കഥയുടെ മുന്നോട്ട് പോക്ക്. നാടകീയതയും സസ്പെൻസും സമന്വയിക്കുന്ന മനഃശാസ്ത്രപരമായ ആഖ്യാനമാണ് ഈ വെബ് സീരീസിന്റെ പ്രത്യേകത.  മീനയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും റോസ്‌ലിനിൽ കാണാനാവുക.

Also Read: പതിറ്റാണ്ടുകളുടെ സ്വപ്നം സഫലം; ചിത്രവുമായി ഷംല

പ്രശസ്ത സംവിധായകൻ ജീത്തു ജോസഫാണ് ഈ സീരീസ് അവതരിപ്പിക്കുന്നത്. മൂഡ്-ഡ്രൈവൺ സ്റ്റോറിടെല്ലിംഗിൽ മുൻപ് പ്രശംസ നേടിയിട്ടുള്ള സംവിധായകൻ സുമേഷ് നന്ദകുമാറാണ് സീരീസ് ഒരുക്കുന്നത്. പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനുമായ വിനായക് ശശികുമാറാണ് ഈ വെബ് സീരീസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തിരക്കഥാകൃത്ത് എന്ന നിലയിൽ വിനായകിന്റെ ആദ്യ ചുവടുവെപ്പാണ് ഈ പ്രൊജക്റ്റ്. 

Also Read:  നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ബോളിവുഡ് ചിത്രങ്ങൾ

'സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ' ഉടൻ സംപ്രേഷണം ആരംഭിക്കുമെന്നാണ് ഹോട്ട്സ്റ്റാർ അനൗൺസ് ചെയ്യുന്നത്. 

Also Read: Sarvam Maya OTT: സർവ്വം മായ ഒടിടിയിലേയ്ക്ക്, എപ്പോൾ എവിടെ കാണാം?

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: