scorecardresearch

സോറി പറയാനും ശ്രദ്ധയോടെ വാഹനം ഓടിക്കാനും പഠിപ്പിച്ചത് വിവാഹം; ശ്രദ്ധ നേടി കുറിപ്പ്

"അലക്കി മടക്കാനുള്ള വസ്ത്രങ്ങൾ എടുത്ത് വെക്കുന്നതും, ടിവിക്ക് മുന്നിലിരുന്ന് അത്താഴം കഴിക്കുന്നതും, ട്രാഫിക്കിൽ കാത്തിരിക്കുന്നതും പോലുള്ള ഏറ്റവും സാധാരണമായ പ്രവൃത്തികൾ പോലും ഇന്ന് ഒരോ അനുഭവങ്ങളായി മാറുന്നു"

"അലക്കി മടക്കാനുള്ള വസ്ത്രങ്ങൾ എടുത്ത് വെക്കുന്നതും, ടിവിക്ക് മുന്നിലിരുന്ന് അത്താഴം കഴിക്കുന്നതും, ട്രാഫിക്കിൽ കാത്തിരിക്കുന്നതും പോലുള്ള ഏറ്റവും സാധാരണമായ പ്രവൃത്തികൾ പോലും ഇന്ന് ഒരോ അനുഭവങ്ങളായി മാറുന്നു"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shruti Ramachandran Francis Thomas

മലയാള സിനിമയിലെ ശ്രദ്ധേയയായ നടിമാരിൽ ഒരാളാണ് ശ്രുതി രാമചന്ദ്രൻ. പ്രേതം, സൺഡേ ഹോളിഡേ, കാണേകാണേ, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ശ്രുതി അഭിനയത്തിൽ മാത്രമല്ല ഡബ്ബിങ്ങിലും തിരക്കഥ എഴുത്തിലുമെല്ലാം മികവ് തെളിയിച്ചിട്ടുണ്ട്. 'കമല' എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്കാരവും ശ്രുതി നേടി. ഭർത്താവ് ഫ്രാൻസിസുമായി ചേർന്ന് 'പുത്തൻ പുതു കാലയ്' എന്ന ആന്തോളജി ചിത്രത്തിൽ 'ഇളമയ് ഇദോ ഇദോ' എന്ന ചിത്രത്തിനു ശ്രുതി തിരക്കഥ ഒരുക്കുകയും ചെയ്തിരുന്നു.  

Advertisment

ശ്രുതിയുടെയും ഫ്രാൻസിസിന്റെയും 9-ാമത് വിവാഹവാർഷികമായിരുന്നു ചൊവ്വാഴ്ച. വിവാഹവാർഷിക ദിനത്തിൽ ഫ്രാൻസിസ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വിവാഹം എങ്ങനെയൊക്കെ തന്നെ മാറ്റിയിട്ടുണ്ട് എന്നാണ് സുദീർഘമായ കുറിപ്പിൽ ഫ്രാൻസിസ് പറയുന്നത്.

Also Read: അന്ന് മമ്മൂട്ടി, ഇന്ന് മഞ്ജുവാര്യർ; അന്നുമിന്നും സാരഥി അസീസ്

ഫ്രാൻസിസിന്റെ കുറിപ്പിന്റെ മലയാള പരിഭാഷ: 

വിവാഹം നിങ്ങളുടെ ജീവിതത്തെ, നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ മാറ്റിമറിക്കും.

എല്ലാ കാര്യങ്ങൾക്കും അര മണിക്കൂർ വൈകി എത്തിയിരുന്ന നിങ്ങൾ ഇപ്പോൾ കൃത്യസമയത്ത് എത്താൻ പഠിച്ചിരിക്കുന്നു. ഒരു പുതിയ ഭാഷ സംസാരിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കാം. നിങ്ങൾ ഒരു തിരക്കഥാകൃത്തായി മാറും.

Advertisment

Also Read: ആ ജീവനിൽ ഞങ്ങൾ ശാന്തി കണ്ടെത്തി; മകന്റെ പേര് വെളിപ്പെടുത്തി നടി പരിനീതി ചോപ്ര

നിങ്ങൾ 'സോറി' പറയാൻ പഠിക്കുന്നു. വസ്ത്രധാരണം എങ്ങനെയായിരിക്കണമെന്ന് പഠിക്കുന്നു. പതിയെയും ശ്രദ്ധയോടെയും വാഹനം ഓടിക്കാൻ പഠിക്കുന്നു. നിങ്ങൾ എത്ര അപൂർണ്ണനാണെങ്കിലും, സ്നേഹിക്കപ്പെടാൻ കഴിയുന്ന മറ്റൊരു പതിപ്പാണ് നിങ്ങളെന്ന് മനസ്സിലാക്കുന്നു. അതുപോലെ, നിങ്ങൾ ആരെന്ന് മറ്റുള്ളവരുടെ മുന്നിൽ നടിച്ചിരുന്നുവോ, ആ വ്യക്തിയായി മാറാൻ നിങ്ങൾ ശ്രമിച്ചു തുടങ്ങും.

വിവാഹം കഴിഞ്ഞ് 9 വർഷത്തിനുശേഷം, അവളെക്കൂടാതെ ഒരു നല്ല റസ്റ്റോറന്റിലെ ഭക്ഷണം പൂർണ്ണമായി ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ല. ഈ ഭക്ഷണം അവൾ എത്രമാത്രം ഇഷ്ടപ്പെടുമെന്നും, അവൾ എന്തായിരിക്കും ഓർഡർ ചെയ്യുക എന്നും മാത്രമാണ് നിങ്ങൾ ചിന്തിക്കുന്നത്. അവളോടൊപ്പം കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാതെ ഒരു സൂര്യാസ്തമയമോ, മനോഹരമായ ഒരു കെട്ടിടമോ, ഒരു സിനിമയോ കാണാൻ നിങ്ങൾക്ക് സാധിക്കില്ല.

Also Read: നയൻതാരയ്ക്ക് 10 കോടിയുടെ റോൾസ് റോയ്‌സ് സമ്മാനിച്ച് വിഘ്നേഷ്

എങ്കിലും, വിവാഹം ജീവിതത്തിൽ വരുത്തുന്ന ഏറ്റവും വലിയ പരിവർത്തനം എന്തെന്നാൽ: അലക്കി മടക്കാനുള്ള വസ്ത്രങ്ങൾ എടുത്ത് വെക്കുന്നതോ, ടിവിക്ക് മുന്നിലിരുന്ന് അത്താഴം കഴിക്കുന്നതോ, ഗതാഗതക്കുരുക്കിൽ കാത്തിരിക്കുന്നതോ പോലുള്ള ഏറ്റവും സാധാരണമായ പ്രവൃത്തികൾ പോലും ഇന്ന് ഒരോ അനുഭവങ്ങളായി മാറുന്നു എന്നതാണ്. ഒരോ നിമിഷവും ഓരോ ഓർമ്മയായി, മാന്ത്രികമായ ഒരനുഭവമായി രൂപാന്തരപ്പെടുന്നു. എന്തുകൊണ്ടെന്നാൽ, ഒരു കാലത്ത് അപരിചിതയായിരുന്ന അവളുടെ സാന്നിധ്യം ഈ നിത്യജീവിതത്തിലെ മങ്ങിയ കാഴ്ചകൾക്ക് പ്രകാശം നൽകുന്നു. വിധിവിഹിതം പോലെ, അവൾ നിങ്ങളുടെ ആത്മാവിന്റെ ദീപസ്തംഭമായി തീർന്നിരിക്കുന്നു.

സിനിമാ മേഖലയിലെത്തുന്നതിനു മുൻപ് ശ്രുതി കുറച്ചുകാലം ആർക്കിടെക്റ്റായി പ്രവർത്തിച്ചിരുന്നു. പിന്നീട് ആർക്കിടെക്ച്ചർ അധ്യാപികയായും ജോലി ചെയ്തു. 

ശ്രുതിയുടെ സിനിമാ കരിയറിന് ഏറ്റവും വലിയ പിന്തുണ നൽകുന്നത് ഭർത്താവ് ഫ്രാൻസിസ് തോമസാണ്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2016 ലാണ് ശ്രുതിയും ഫ്രാൻസിസും വിവാഹം ചെയ്യുന്നത്. ചെന്നൈയിൽ‌ ആർക്കിടെക്ട്ചർ പഠിക്കുന്ന കാലത്താണ് ഇരുവരും പരിചയപ്പെട്ടത്.

Also Read: 23 വർഷത്തെ സിനിമാജീവിതം; പൃഥ്വിരാജിന്റെ ആകെ ആസ്തി എത്രയെന്നറിയാമോ?

അടുത്തിടെ, ബൈ ബൈ ബൈപ്പാസ് എന്ന നാടകവും ശ്രുതിയും ഫ്രാൻസിസും ഒന്നിച്ച് എഴുതിയിരുന്നു. നടൻ റോഷന്റെ ബാല്യകാലത്തിൽ നിന്ന് എടുത്തതാണ് ബൈ ബൈ ബൈപ്പാസ് എന്ന നാടകത്തിന്റെ കഥയെന്ന് ശ്രുതിയും ഫ്രാൻസിസും വ്യക്തമാക്കുകയും ചെയ്തിരുന്നു. 

Also Read: ഈശോയോട് എന്റെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി എന്നും നീ ഉണ്ടാകണം: സുഹൃത്തിനോട് അനുശ്രീ

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: