ട്രാന്‍സ്‌ പേഴ്സൺ വിഭാഗത്തില്‍ പെടുന്ന ഒരാളുടെ കഥ പറയുന്ന റബ് ആന്‍ഡ് ടഗ് എന്ന ചിത്രത്തില്‍ നിന്നും പ്രശസ്ത ഹോളിവുഡ് നടി സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍ പിന്മാറി. യഥാര്‍ത്ഥ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് റബ് ആന്‍ഡ് ടഗ്. ഇതിലെ ട്രാന്‍സ് പേഴ്ൺ വേഷമാണ് ജൊഹാന്‍സന്‍ വേണ്ടെന്ന് വെച്ചത്.

ട്രാന്‍സ് പേഴ്ൺ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു പിന്മാറ്റം. ഈ കഥാപാത്രത്തിനായി താന്‍ ഏറെ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും, അതിനിടയിലാണ് താന്‍ ചെയ്യാന്‍ പോകുന്നത് തീര്‍ത്തും ഇന്‍സെന്‍സിറ്റീവ് ആയ ഒന്നാണെന്ന് തിരിച്ചറിഞ്ഞതെന്നും പറഞ്ഞ ജൊഹാന്‍സന്‍, താന്‍ ഈ വിഭാഗത്തിലെ ആളുകളെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞാണ് ചിത്രത്തില്‍ നിന്നും പിന്മാറിയത്.

ഈ വേഷം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെങ്കിലും, എന്തുകൊണ്ടാണ് ആളുകള്‍ ഈ കഥാപാത്രം ചെയ്യേണ്ടത് ഈ വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ തന്നെയാണെന്ന് വാദിക്കുന്നത് എന്ന് തനിക്ക് മനസിലായെന്നും ഇപ്പോള്‍ നടക്കുന്ന സംവാദത്തോട് തനിക്ക് നന്ദി മാത്രമേയുള്ളൂവെന്നും ജൊഹാന്‍സന്‍ വ്യക്തമാക്കി. ഈ ചർച്ച കൂടുതൽ വൈവിധ്യങ്ങളിലേക്കും സിനിമയിലെ പ്രാതിനിധ്യത്തിലേക്കും വഴിവച്ചുവെന്നും അവർ പറഞ്ഞു.

കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ഗോസ്റ്റ് ഇന്‍ ദി ഷെല്‍ എന്ന ചിത്രത്തില്‍ ഒരു ഏഷ്യന്‍ വംശജയായ കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരിലും ജൊഹാന്‍സന്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook