ഞാന്‍ അഭിനിയച്ച സിനിമകള്‍ വാരിക്കൂട്ടുന്ന കാശും എനിക്ക് കിട്ടുന്ന പ്രതിഫലവുമായി ഒരു ബന്ധവുമില്ല; സെക്സിസം ലോകമെമ്പാടും ഉള്ള ഒരു സത്യാവസ്ഥയാണ്; മകളെ മുലയൂട്ടുന്ന സമയത്ത് ഒരിക്കല്‍ ഓസ്കാര്‍ വേദിയിലേക്ക് ബ്രസ്റ്റ് പമ്പ്‌ കടത്തിക്കൊണ്ട് പോയിരുന്നു.

ഹെയില്‍ സീസര്‍

ഹെയില്‍ സീസര്‍

ഈ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത് ഹോളിവുഡ് അഭിനേത്രി സ്കാര്‍ലെറ്റ് ജോഹാന്‍സണ്‍. മേരി ക്ലയര്‍ മാസികയ്ക്ക് അഭിമുഖം നല്‍കുകയായിരുന്നു അവര്‍. ഫോര്‍ബ്സ് കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ സ്കാര്‍ലെറ്റ് ചിത്രങ്ങളായ ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍, ഹെയില്‍ സീസര്‍, എന്നിവക്കു 1.2 ബില്ല്യൻ ഡോള ർ ബിസിനസാണ് ഉണ്ടായത്.

‘ഞാന്‍ ഇവിടുത്തെ എക്കാലത്തെയും മികച്ച ഗ്രോസ് കളക്ഷന്‍ ഉള്ള ആര്‍ടിസ്റ്റ് ആയിരിക്കാം, പക്ഷെ അതിനര്‍ത്ഥം അതിനനുപാതമായ ശമ്പളം കൈപ്പറ്റുന്നു എന്നല്ല’, 32 കാരിയായ സ്കാര്‍ലെറ്റ് പറയുന്നു. കടന്നു വന്ന വഴികള്‍, നടത്തിയ പോരാട്ടങ്ങള്‍ – സ്പോട്ട്   ലൈറ്റിലേക്കെത്തും വരെയുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ഫിക്കിളും പൊളിറ്റിക്കലുമാണ് ഹോളിവുഡ്. ഇന്നെനിക്കുള്ളതെല്ലാം ഞാന്‍ പോരാടി നേടിയതാണ്.

വിക്കി ക്രിസ്റ്റിന ബാര്‍സലോണ ചിത്രീകരണത്തിനിടെ

വിക്കി ക്രിസ്റ്റിന ബാര്‍സലോണ ചിത്രീകരണത്തിനിടെ

തുടക്കത്തില്‍ ഇത്തരം വിഷയങ്ങള്‍ സംസാരിക്കുന്നതില്‍ നിന്നും ഞാന്‍ പിന്‍വലിഞ്ഞിരുന്നു. ഒരു പക്ഷെ ഉന്നത സ്ഥാനങ്ങളില്‍ എത്തിയിട്ടുള്ള എല്ലാ സ്ത്രീകളും തുല്യതയ്ക്കു വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാകും എന്നൊരു തോന്നല്‍ എന്‍റെ ഉപബോധമനസ്സില്‍ ഉണ്ടായിരുന്നു കാണണം.

ഇപ്പോള്‍ എനിക്ക് പറയാന്‍ തോന്നുന്നുണ്ട് – Sexism is real. ഞാനറിയുന്ന ഒരൊറ്റ സ്ത്രീ പോലും അതിലൂടെ കടന്നു പോകാത്തതായില്ല.

ഗോസ്റ്റ് ഇന്‍ ദി ഷെല്‍, റോക്ക് ദാറ്റ്‌ ബോഡി എന്നീ റിലീസുകളാണ് ഈ വര്‍ഷം സ്കാര്‍ല്ലെറ്റിനെ കാത്തിരിക്കുന്നത്. അവന്‍ജെര്‍സ് സീരീസിലെ ഇന്‍ഫിനിറ്റി വാര്‍ 2018ലും.

മാച്ച് പോയിന്റ്

മാച്ച് പോയിന്റ്

ലോസ്റ്റ്‌ ഇന്‍ ട്രാന്‍സ്ലെഷന്‍ എന്നാ ചിത്രത്തിന് മികച്ച നടിക്കുള്ള ബാഫ്റ്റ അവാര്‍ഡ്‌ നേടിയ സ്കാര്‍ലെറ്റ് ഒന്നിലധികം തവണ ‘Sexiest Women in the World’ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. 2014 ലില്‍ വിവാഹിതയായ സ്കാര്‍ലെറ്റ് മകളെ മുലയൂട്ടുന്ന സമയത്തൊരിക്കല്‍ ഓസ്കാര്‍ അവാര്‍ഡ്‌ വേദിയിലേക്ക് ബ്രസ്റ്റ് പമ്പ്‌ കടത്തിയതായും മേരി ക്ലയര്‍ അഭിമുഖത്തില്‍ പറഞ്ഞു.

‘എനിക്കത് ചെയ്യേണ്ടി വന്നു. കാരണം മുലയൂട്ടുന്ന ഒരമ്മയെ സംബന്ധിച്ച് കുഞ്ഞ് കുടിക്കുന്ന പാലിന് സ്വര്‍ണത്തിന്‍റെ മൂല്യമാണ്.  ഒരു ബാഗില്‍ ഐസ് പായ്ക്കുകള്‍ക്കിടയില്‍ സൂക്ഷിച്ച് വച്ചാണ് കൊണ്ട് വന്നത്.’

സ്കാര്‍ലെറ്റിന്‍റെ മകള്‍ റോസിനിപ്പോള്‍ രണ്ടു വയസ്സ്. അവളുടെ അച്ഛന്‍ റോമൈന്‍ ദൂറിയാക്കുമായി സ്കാര്‍ലെറ്റ് പിരിഞ്ഞിട്ടു ഇപ്പോള്‍ ഒരു വര്‍ഷം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook