രജനീകാന്തിനും കുടുംബത്തിനും കനത്ത തിരിച്ചടിയുമായി സുപ്രീംകോടതി വിധി. കൊച്ചടൈയാന്‍ എന്ന രജനീകാന്ത് ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആഡ് ബ്യൂറോ എന്ന പ്രൈവറ്റ് ഫിനാന്‍സിങ് കമ്പനിയില്‍നിന്ന് രനീകാന്തിന്റെ ഭാര്യ ലത ഡയറക്ടറും മകള്‍ ചെയര്‍മാനുമായ മീഡിയവണ്‍ ഗ്ലോബല്‍ എന്റര്‍ടെയ്ന്‍മെന്റ് കമ്പനി പത്തു കോടി രൂപ കടമെടുത്തിരുന്നു. എന്നാല്‍ ചിത്രം പ്രതീക്ഷിച്ച വിജയം നേടാത്തതിനെ തുടര്‍ന്ന് നാല് കോടി രൂപയോളം മാത്രമാണ് കമ്പനി തിരിച്ചു നല്‍കിയത്. ഈ സാഹചര്യത്തിലാണ് ആഡ് ബ്യൂറോ സുപ്രീംകോടതിയെ സമീപിച്ചത്.

മൂന്നു മാസത്തിനുള്ളില്‍ നല്‍കാനുള്ള ബാക്കി 6.2 കോടി രൂപ നല്‍കണമെന്നാണ് പറഞ്ഞിരിക്കുന്നത്. കൂടാതെ തുകയും അതിന്റെ പലിശയും എത്ര സമയത്തിനുള്ളില്‍ നല്‍കാമെന്ന് കോടതിയെ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്. മീഡിയ വണ്‍ ഗ്ലോബല്‍ എന്റര്‍ടെയ്ന്‍മെന്റിന് പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നാല്‍ ലത വ്യക്തിപരമായി ഈ പണം അടയ്ക്കണം.

ചിത്രത്തിന് 2014 ഏപ്രിലിലാണ് ആഡ് ബ്യൂറോ 10 കോടി രൂപ വായ്പയായി നല്‍കിയത്. നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തില്‍ പണം കുറവ് വന്നപ്പോഴായിരുന്നു ഈ കടമെടുക്കല്‍. 150 കോടി രൂപയായിരുന്നു കൊച്ചടൈയാന്റെ നിര്‍മ്മാണ ചെലവ്. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ