Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

വല്ലവന്റെയും പറമ്പിലെ പുല്ലു കണ്ടു പശുവിനെ വളർത്തരുത്; ചിരിപ്പിച്ചും ചിന്തിപ്പിച്ചും വിധുവും ദീപ്തിയും

നാട്ടുനടപ്പ് എന്നു പേരിട്ടിരിക്കുന്ന ഈ വീഡിയോയിലെ പ്രധാന അഭിനേതാക്കളും വിധുവും ദീപ്തിയും തന്നെ

Vidhu Prathap, Vidhu Prathap youtube channel, Say No to Dowry Nattunadappu video, വിധു പ്രതാപ്, ഗായകൻ വിധു പ്രതാപ്, Singer Vidhu Prathap, Deepthi, Dancer Deepthi

സോഷ്യൽ മീഡിയുടെ പ്രിയപ്പെട്ട കപ്പിളാണ് ഗായകൻ വിധു പ്രതാപും ഭാര്യ ദീപ്തിയും. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് ഇവർ. നല്ല ഹ്യൂമർസെൻസുള്ള ഈ ദമ്പതികളുടെ യൂട്യൂബ്- ടിക്ടോക് വീഡിയോകൾക്കു വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.

ഇപ്പോഴിതാ, സ്ത്രീധന സമ്പദ്രായത്തെ വിമർശിക്കുന്ന ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇരുവരും. നാട്ടുനടപ്പ് എന്നു പേരിട്ടിരിക്കുന്ന ഈ വീഡിയോയിലെ പ്രധാന അഭിനേതാക്കളും വിധുവും ദീപ്തിയും തന്നെ. ഒരമ്മയും മകനും കൂടി പെണ്ണു കാണാൻ ചെല്ലുന്നതും പെൺവീട്ടുകാരോട് സ്ത്രീധനം ചോദിക്കുന്നതുമാണ് വീഡിയോയുടെ വിഷയം. “വല്ലവന്റെയും പറമ്പിലെ പുല്ലു കണ്ടു പശുവിനെ വളർത്തരുത്,” എന്ന താക്കീതോടെ ചെക്കനെയും അമ്മയേയും മടക്കുകയാണ് പെണ്ണിന്റെ അച്ഛൻ. എന്തായാലും കാര്യമാത്ര പ്രസക്തമായ ഒരു വിഷയത്തെ മനോഹരമായി അവതരിപ്പിച്ച വിധുവിന്റെയും ദീപ്തിയുടേയും വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.

ലോക്ക്ഡൗണ്‍ കാലം വളരെ ക്രിയാത്മകമായി ചെലവഴിക്കുകയാണ് വിധുവും ദീപ്തിയും. ഇരുവരുടെയും യൂട്യൂബ് വീഡിയോകൾ മുൻപും വൈറലായിട്ടുണ്ട്. അടുത്തിടെ ലോക്ക്ഡൗൺ ബോറടി അകറ്റാൻ ഒരു രസകരമായ ചോദ്യോത്തര വേളയുമായും ഇരുവരും എത്തിയിരുന്നു. ദൂരദർശനിലെ പ്രതികരണം പരിപാടിയുടെ രൂപത്തിലായിരുന്നു ഈ വീഡിയോയുടെ അവതരണം.

മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി നൂറോളം ഗാനങ്ങൾ ആലപിച്ചിട്ടുള്ള പിന്നണി ഗായകനായ വിധു നാലാം ക്ലാസിൽ പഠിക്കുമ്പോൾ ‘പാദമുദ്ര’ എന്ന സിനിമയിൽ പാടികൊണ്ടാണ് തുടക്കം കുറിക്കുന്നത്. 17-‍ാമത്തെ വയസ്സിൽ ഏഷ്യാനെറ്റിലെ ‘വോയ്സ് ഓഫ് ദി ഇയർ’ എന്ന പരിപാടിയിൽ ഒന്നാം സ്ഥാനം നേടിയിരുന്ത്തിനു. സംഗീത സം‌വിധായകൻ ദേവരാജൻ മാഷുടെ ശിഷ്യൻ കൂടിയാണ് വിധു.

Read more: കുട്ടികളില്ലെന്ന് വിഷമിക്കുന്ന ദമ്പതികളല്ല ഞങ്ങള്‍; വിധുവും ദീപ്തിയും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Say no to dowry nattunadappu vidhu prathap deepthi video

Next Story
അന്ന് സായിപ്പിന്റെ വെടി കൊണ്ടത്; പെട്രോൾ പമ്പിൽ സുരഭി കണ്ടുമുട്ടിയ സിനിമാക്കാരൻSurabhi Lakshmi, Surabhi Lakshmi photos, സുരഭി, സുരഭി ലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com