/indian-express-malayalam/media/media_files/2025/12/04/saurabh-sachdeva-fi-2025-12-04-16-21-07.jpg)
/indian-express-malayalam/media/media_files/2025/12/04/saurabh-sachdeva-1-2025-12-04-16-21-17.jpg)
തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത 'എക്കോ: ഇൻഫിനിറ്റ് ക്രോണിക്കിൾസ് ഓഫ് കുര്യച്ചൻ' എന്ന ചിത്രം.
/indian-express-malayalam/media/media_files/2025/12/04/saurabh-sachdeva-3-2025-12-04-16-22-10.jpg)
എക്കോ കണ്ട ആരും തന്നെ കുര്യച്ചൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സൗരഭ് സച്ച്ദേവ എന്ന നടനെ മറക്കില്ല. സ്ക്രീൻ പ്രസൻസ് കൊണ്ടും കഥാപാത്രത്തിന്റെ നിഗൂഢതകൾ കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകരുടെ കയ്യടി നേടുകയായിരുന്നു സൗരഭ്.
/indian-express-malayalam/media/media_files/2025/12/04/saurabh-sachdeva-8-2025-12-04-16-22-54.jpg)
'അനിമൽ', 'പുഷ്പ 2', 'സേക്രഡ് ഗെയിംസ്', 'മാലിക്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സൗരഭ്. പുഷ്പയിലെ ഹമീദ് എന്ന കഥാപാത്രവും രൺബീർ ചിത്രം അനിമലിലെ ആബിദ് ഹക്ക് എന്ന കഥാപാത്രമായും സൗരഭ് തിളങ്ങി.
/indian-express-malayalam/media/media_files/2025/12/04/saurabh-sachdeva-7-2025-12-04-16-22-54.jpg)
നടൻ മാത്രമല്ല, നിരവധി നടന്മാരുടെ ഗുരു കൂടിയാണ് സൗരഭ്. മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ, ബോളിവുഡ് താരം രൺബീർ കപൂർ, റാണ ദഗ്ഗുബാട്ടി എന്നിങ്ങനെ നിരവധി അഭിനേതാക്കളെ പരിശീലിപ്പിച്ചെടുത്തത് ആക്ടിംഗ് കോച്ച് കൂടിയായ സൗരഭ് ആണ്.
/indian-express-malayalam/media/media_files/2025/12/04/saurabh-sachdeva-6-2025-12-04-16-22-54.jpg)
വരുൺ ധവാൻ, രാഘവ് ജുയാൽ, ഹർഷവർദ്ധൻ റാണെ , ഫ്രീഡ പിൻ്റോ , അനുഷ്ക ശർമ്മ , ബോബി ഡിയോൾ , ജോൺ എബ്രഹാം , വരുൺ ധവാൻ , കുബ്ബ്ര സെയ്ത് , റിച്ചാ ഛദ്ദ, അർജുൻ കപൂർ, ജാക്വലിൻ ഫെർണാൻഡീസ്,ആശ നെഗി, ശക്തി മോഹൻ, രീതിഖ് ധനാജ്ഞാനി, അഭിഷേക് ചാഹാൻ, മന്ദന കരിമി തുടങ്ങിയ അഭിനേതാക്കളെയും അഭിനയം പഠിപ്പിച്ചത് സൗരഭ് ആണ്.
/indian-express-malayalam/media/media_files/2025/12/04/saurabh-sachdeva-5-2025-12-04-16-22-54.jpg)
1978 സെപ്റ്റംബർ 24-ന് ഇന്ത്യയിലെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലാണ് അദ്ദേഹം ജനിച്ചത്. ഡൽഹിയിലെ മോഡൽ സീനിയർ സെക്കൻഡറി സ്കൂൾ സാകേതിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ബാരി ജോൺ്സ് ഇമാഗോ ആക്ടിംഗ് സ്കൂളിൽ (ഇപ്പോൾ ബാരി ജോൺ ആക്ടിംഗ് സ്റ്റുഡിയോ) അഭിനയ പരിശീലനം നേടി.
/indian-express-malayalam/media/media_files/2025/12/04/saurabh-sachdeva-4-2025-12-04-16-22-54.jpg)
2002-ൽ ഇമാഗോ ആക്ടിംഗ് സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചതോടെയാണ് അഭിനയ പരിശീലന ലോകത്തേക്കുള്ള സൗരഭിൻ്റെ യാത്ര ആരംഭിക്കുന്നത്. അക്കാലത്ത് തെരുവ് നാടകങ്ങളിലും സജീവമായിരുന്നു. അഭിനയ പരിശീലനത്തോടുള്ള ഈ അഭിനിവേശവും പ്രതിബദ്ധതയും കാരണം മുംബൈയിലെ ബാരി ജോൺ ആക്ടിംഗ് സ്കൂളിൽ 11 വർഷം സൗരഭ് സേവനം അനുഷ്ഠിച്ചു.
/indian-express-malayalam/media/media_files/2025/12/04/saurabh-sachdeva-2-2025-12-04-16-22-54.jpg)
2017-ൽ സൗരഭ് സ്വന്തമായി 'ദി ആക്ടേഴ്സ് ട്രൂത്ത്' എന്ന പേരിൽ ഒരു അഭിനയ പരിശീലന വിദ്യാലയം സ്ഥാപിച്ചു. അഭിനയത്തിലെ തൻ്റെ മികവിന് പുറമെ, അഭിനയ മോഹികളായ കലാകാരന്മാരുടെ കഴിവുകൾ വളർത്തുന്നതിലും രൂപപ്പെടുത്തുന്നതിലും സൗരഭ് സച്ച്ദേവ വഹിച്ച പങ്ക് വലുതാണ്.
/indian-express-malayalam/media/media_files/2025/12/04/saurabh-sachdeva-2025-12-04-16-22-54.jpg)
അഭിനയത്തിനൊപ്പം തന്നെ ഹിന്ദി സിനിമകൾക്കും വെബ് സീരീസുകൾക്കുമായി സൗരഭ് സച്ച്ദേവ അഭിനയ വർക്ക്ഷോപ്പുകളും സംഘടിപ്പിച്ചുവരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us