സത്യൻ-ശ്രീനിവാസൻ-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും; സിനിമ ഈ വർഷം

മലയാള സിനിമയുടെ സുവർണ കാലത്ത് പിറന്ന ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, മോഹൻലാൽ കൂട്ടുകെട്ടിൽ ഒരു സിനിമ കൂടി. ചിത്രം ഈ വർഷം തന്നെയുണ്ടാകുമെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. ടി.പി.ബാലഗോപാലൻ എംഎ(1986), ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്(1986), നാടോടിക്കാറ്റ്(1987), പട്ടണപ്രവേശം(1988), വരവേല്‌പ്(1989) എന്നിങ്ങനെ മലയാളികൾ എന്നും ഓർക്കുന്ന ഹിറ്റുകൾ സമ്മാനിച്ചത് ഇവരുടെ കൂട്ടുകെട്ടായിരുന്നു. ദാസനും വിജയനും പോലുളളവ കഥാപാത്രങ്ങൾക്കപ്പുറത്ത് മലയാളികളുടെ നിത്യസംസാര വിഷയം പോലുമായതും ഈ കൂട്ടുകെട്ടിന്റെ വിജയമായിരുന്നു. ഇപ്പോഴിതാ നീണ്ട 28 വർഷങ്ങൾക്ക് […]

മലയാള സിനിമയുടെ സുവർണ കാലത്ത് പിറന്ന ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, മോഹൻലാൽ കൂട്ടുകെട്ടിൽ ഒരു സിനിമ കൂടി. ചിത്രം ഈ വർഷം തന്നെയുണ്ടാകുമെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. ടി.പി.ബാലഗോപാലൻ എംഎ(1986), ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്(1986), നാടോടിക്കാറ്റ്(1987), പട്ടണപ്രവേശം(1988), വരവേല്‌പ്(1989) എന്നിങ്ങനെ മലയാളികൾ എന്നും ഓർക്കുന്ന ഹിറ്റുകൾ സമ്മാനിച്ചത് ഇവരുടെ കൂട്ടുകെട്ടായിരുന്നു. ദാസനും വിജയനും പോലുളളവ കഥാപാത്രങ്ങൾക്കപ്പുറത്ത് മലയാളികളുടെ നിത്യസംസാര വിഷയം പോലുമായതും ഈ കൂട്ടുകെട്ടിന്റെ വിജയമായിരുന്നു.

ഇപ്പോഴിതാ നീണ്ട 28 വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത് ശ്രീനിവാസൻ തിരക്കഥയെഴുതി മോഹൻലാൽ അഭിനയിക്കുന്ന ചിത്രം ഈ വർഷം യാഥാർഥ്യമാകുന്നു. നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നീ ചിത്രങ്ങളിലൂടെ മികച്ച ജോഡികളായ ദാസനും വിജയനും തന്നെ വീണ്ടും എത്തുമോയെന്ന് പക്ഷേ വ്യക്തമാക്കിയിട്ടില്ല. താനും ശ്രീനിവാസനും മോഹൻലാലും ഒന്നിച്ച് ആഗ്രഹിക്കുന്ന ഒന്നാണ് ഈ കോമ്പിനേഷനിലുളള ഒരു ചിത്രമെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു.

“മോഹൻലാൽ പലപ്പോഴും പറയാറുണ്ട് നമുക്ക് ഒന്നിച്ച് ഒരു സിനിമ ചെയ്യാമെന്ന്. പക്ഷേ ശ്രീനിവാസൻ എപ്പോഴും ഉരുണ്ട് കളിക്കും. മൂന്ന് പേരും കൂടി ഒരു പ്രോജക്‌ടിനെ പറ്റി ചിന്തിക്കാമെന്ന് ഞാൻ പറഞ്ഞു. ഇപ്പോൾ ശ്രീനിയും ഇക്കാര്യം ഗൗരവമായി എടുത്തിട്ടുണ്ട് “, സത്യൻ അന്തിക്കാട് പറഞ്ഞു. ക്ലബ് എഫ്എമ്മിനോട് സംസാരിക്കവെയാണ് സന്ത്യൻ അന്തിക്കാട് ഇക്കാര്യം പറഞ്ഞത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sathyan anthikad sreenivasan mohanlal movie this year

Next Story
ഒരാളുടെ ധാർഷ്ട്യത്തിനു മുന്നിൽ അടിപതറേണ്ടതല്ല വിദ്യാർഥികളുടെ ഇച്ഛാശക്തി; ജോയ് മാത്യുjoy mathew, malayalam film
The moderation of comments is automated and not cleared manually by malayalam.indianexpress.com