/indian-express-malayalam/media/media_files/uploads/2018/07/Njan-prakashan.jpg)
'ഒരു ഇന്ത്യന്‍ പ്രണയകഥ' എന്ന ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും ഒന്നിക്കുന്ന 'ഞാന്‍ പ്രകാശന്‍' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ചിത്രം എന്നതുകൂടിയാണ് ഇതിന്റെ പ്രത്യേകത.
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് എസ്.കുമാറായിരിക്കും. നിഖില വിമലാണ് നായികയായി എത്തുന്നത്. ഗസറ്റില്‍ പരസ്യം നല്‍കി പി.ആര്‍.ആകാശായി മാറിയ പ്രകാശന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.
ഫഹദിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ 'ഒരു ഇന്ത്യന്‍ പ്രണയകഥ' തിയേറ്ററില്‍ മികച്ച വിജയം നേടിയിരുന്നു. അയ്മനം സിദ്ദാര്‍ത്ഥന്‍ എന്ന രാഷ്ട്രീയക്കാരന്റെ വേഷത്തിലായിരുന്നു ഫഹദ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. അമല പോളായിരുന്നു 'ഒരു ഇന്ത്യന്‍ പ്രണയകഥ'യിലെ നായിക. 2013ലാണ് ചിത്രം പുറത്തിറങ്ങിയത്. അഞ്ചുവര്‍ഷത്തിനു ശേഷം വീണ്ടും ഒരു സത്യന്‍ അന്തിക്കാട്-ഫഹദ് ഫാസില്‍ ചിത്രം ഒരുങ്ങുകയാണ്. ചിത്രം ഒരു നല്ല അനുഭവമായി മാറ്റാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സത്യന്‍ അന്തിക്കാടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രകാശനും സലോമിയും ഗോപാല്‍ജിയുമൊക്കെ ഇത്രയും ദിവസം മനസ്സിലും കടലാസ്സിലും മാത്രമായിരുന്നു. ഇന്നു മുതല്‍ അവര്‍ക്ക് ജീവന്‍ വച്ചു തുടങ്ങുകയാണ്.
എസ്.കുമാറിന്റെ ക്യാമറയ്ക്ക് മുന്നില്‍ പ്രകാശനായി ഫഹദ് ഫാസിലും സലോമിയായി നിഖില വിമലും ഗോപാല്‍ജിയായി ശ്രീനിവാസനും വന്നു.
പ്രകാശനാണ് ഈ കഥയുടെ ജീവന്‍. നമുക്ക് ചുറ്റും നമ്മള്‍ എന്നും കാണുന്ന ഒരു ടിപ്പിക്കല്‍ മലയാളി യുവാവ്.
ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന്‍ തന്റെ പേര് 'പി.ആര്‍.ആകാശ് ' എന്ന് പരിഷ്‌കരിച്ചിരുന്നു. ഞങ്ങള്‍ പക്ഷേ ഗസറ്റിനെയൊന്നും ആശ്രയിക്കുന്നില്ല.
സിനിമയ്ക്ക് 'ഞാന്‍ പ്രകാശന്‍' എന്ന് പേരിടുന്നു.
ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലെ രംഗങ്ങള്‍ ഇനി ക്യാമറയില്‍ പതിഞ്ഞു തുടങ്ങുകയാണ്. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരു സിനിമയൊരുക്കാന്‍ കഴിയുന്നു എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഒപ്പം ഫഹദ് ഫാസില്‍ എന്ന അനുഗ്രഹീത നടന്റെ സാന്നിദ്ധ്യവും.
'ഞാന്‍ പ്രകാശന്‍' ഒരു നല്ല അനുഭവമായി മാറ്റാന്‍ ആത്മാര്‍ഥമായി ശ്രമിക്കും എന്നു മാത്രം വാക്ക് തരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.