/indian-express-malayalam/media/media_files/2025/12/21/sreenivasan-sathyan-anthikkad-2025-12-21-16-47-39.jpg)
മലയാളത്തിന്റെ പ്രിയ നടൻ ശ്രീനിവാസന് വിട നൽകി കലാകേരളം. ആ തൂലിക ഇനി അനശ്വരതയുടെ ലോകത്ത്... പതിറ്റാണ്ടുകൾ നീണ്ട ഒരു ചലച്ചിത്ര വിസ്മയത്തിന് തിരശ്ശീല വീഴുമ്പോൾ, ആത്മമിത്രത്തിന് സത്യൻ അന്തിക്കാട് നൽകിയ യാത്രാമൊഴി കണ്ടുനിന്നവരുടെ ഉള്ളുലയ്ക്കുന്നതായിരുന്നു.
Also Read: ശ്രീനി പോയി, അത് പറഞ്ഞ് അച്ഛൻ ഫോൺ കട്ട് ചെയ്തു: വികാരനിർഭരമായ കുറിപ്പുമായി അഖിൽ സത്യൻ
ശ്രീനിവാസന്റെ ഭൗതികദേഹത്തിന് അരികെ 'എന്നും എല്ലാവർക്കും നന്മകൾ മാത്രമുണ്ടാവട്ടെ' എന്ന് കുറിച്ച പേപ്പറും പേനയും സത്യൻ അന്തിക്കാട് സമർപ്പിച്ചു. മലയാള സിനിമയിലെ ആ മഹാസഖ്യത്തിന്റെ വൈകാരികമായ വിടവാങ്ങലായിരുന്നു അത്. ചിതയൊരുങ്ങുമ്പോൾ, തന്റെ കഥാകാരന് എഴുതിത്തീർക്കാൻ ഇനിയുമേറെ ബാക്കിയുണ്ടെന്ന ഓർമ്മപ്പെടുത്തലായും, പകർന്നു നൽകിയ അക്ഷരങ്ങൾക്കും ചിരിക്കും പകരമാവില്ല ഈ ഉപഹാരമെന്ന തിരിച്ചറിവായും ആ നിമിഷം മാറി.
Also Read: ആയുസ്സിലെ ഏറ്റവും വേദനയുള്ള പിറന്നാൾ; ജന്മദിനത്തിൽ അച്ഛന്റെ വിയോഗം, കരച്ചിലടക്കാനാവാതെ ധ്യാൻ
കണ്ടനാട്ടെ 'പാലാഴി' വീട് ഞായറാഴ്ച സാക്ഷ്യം വഹിച്ചത് മലയാള സിനിമയിലെ ഏറ്റവും വേദനാജനകമായ നിമിഷങ്ങൾക്കായിരുന്നു. മക്കളായ വിനീതും ധ്യാനും ചേർന്ന് പ്രിയപിതാവിന്റെ ചിതയ്ക്ക് തീകൊളുത്തി. ചിതയ്ക്കരികിൽ പൊട്ടിക്കരയുന്ന കൊച്ചുമകന്റെ ദൃശ്യം കണ്ടുനിന്നവർക്കും നൊമ്പരമായി. ദുഃഖം അടക്കാനാവാതെ വിങ്ങിപ്പൊട്ടിയ ധ്യാനിനെ സത്യൻ അന്തിക്കാട് ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചത് ഒരു വലിയ തണലായി മാറി. തമിഴ് താരം സൂര്യ ഉൾപ്പെടെ സിനിമയുടെ നാനാതുറകളിലുള്ളവർ തങ്ങളുടെ പ്രിയപ്പെട്ട 'ശ്രീനിയേട്ടനെ' അവസാനമായി കാണാൻ ഒഴുകിയെത്തി. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
Also Read: ദാസനെയും വിജയനെയും പോലെ ഇണങ്ങിയും പിണങ്ങിയും സഞ്ചരിച്ചു; യാത്ര പറയാതെ ശ്രീനി മടങ്ങിയെന്ന് മോഹൻലാൽ
മലയാളത്തിന്റെ പ്രിയതാരം ശ്രീനിവാസൻ ശനിയാഴ്ച രാവിലെ 8.30-ഓടെയാണ് അന്തരിച്ചത്. പതിവ് ഡയാലിസിസിനായി എറണാകുളം അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആരോഗ്യനില പെട്ടെന്ന് വഷളാകുകയായിരുന്നു. ഉടൻ തന്നെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മലയാള സിനിമയിലെ ഒരുകാലഘട്ടം തന്നെ തന്റെ തൂലികകൊണ്ടും അഭിനയം കൊണ്ടും അടയാളപ്പെടുത്തിയ പ്രതിഭയാണ് വിടവാങ്ങുന്നത്.
Also Read: 'ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്, ഇല്ലാതാകുന്നത് ശരീരം മാത്രം': മഞ്ജു വാര്യർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us