Latest News

അന്നൊന്നും വിചാരിച്ചിട്ടില്ല, ഇവളിത്ര മിടുക്കിയാണെന്ന്; അന്നയെ കുറിച്ച് സത്യൻ അന്തിക്കാട്

ബെന്നിയുടെ വീട്ടിൽ പോയിട്ടുള്ളപ്പോഴൊക്കെ അന്ന യൂണിഫോമിലും അല്ലാതെയും അവിടെ പാറി നടക്കുന്നത് കണ്ടിട്ടുണ്ട്

Sathyan Anthikkad, Anna Ben, Helen, സത്യൻ അന്തിക്കാട്, അന്ന ബെൻ, ഹെലൻ, Sathyan Anithikkad on helen, Anna Ben Helen, Indian express Malayalam, IE Malayalam, ഐ ഇ മലയാളം, IE Malayalam

അന്ന ബെൻ കേന്ദ്രകഥാപാത്രമായെത്തിയ ‘ഹെലൻ’ കണ്ട് കഴിഞ്ഞതിനു ശേഷം സത്യൻ അന്തിക്കാട് കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്. അന്നയുടെ അനായാസമായ അഭിനയത്തെ അഭിനന്ദിക്കുകയാണ് സത്യൻ അന്തിക്കാട്.

ആഹ്ളാദകരമായ ഒരു അമ്പരപ്പിനെ പറ്റി പറയാം എന്ന മുഖവുരയോടെയാണ് സത്യൻ അന്തിക്കാടിന്റെ കുറിപ്പ് ആരംഭിക്കുന്നത്. “‘ഹെലൻ’ എന്ന സിനിമ കണ്ടു. പടം തീർന്നിട്ടും കാണികളൊഴിഞ്ഞിട്ടും സീറ്റിൽ നിന്നെഴുന്നേൽക്കാൻ തോന്നിയില്ല. അത്രയേറെ ആ പെൺകുട്ടി എന്നെ കീഴ്‌പ്പെടുത്തി കഴിഞ്ഞിരുന്നു.
അന്ന ബെൻ.
ബെന്നി പി നായരമ്പലത്തിന്റെ വീട്ടിൽ പോയിട്ടുള്ളപ്പോഴൊക്കെ അന്ന യൂണിഫോമിലും അല്ലാതെയും അവിടെ പാറി നടക്കുന്നത് കണ്ടിട്ടുണ്ട്. അന്നൊന്നും വിചാരിച്ചിട്ടില്ല, ഈ മോൾക്ക് ഇത്രയേറെ അഭിനയസിദ്ധിയുണ്ടെന്ന്. ‘കുമ്പളങ്ങി നൈറ്റ്സ്’ കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു, എത്ര അനായാസമായാണ് ഈ കുട്ടി അഭിനയിക്കുന്നതെന്ന്. ‘ഹെലനി’ൽ അഭിനയത്തിന്റെ പൂർണ്ണതയെന്താണെന്ന് അന്ന ബെൻ നമ്മളെ ബോദ്ധ്യപ്പെടുത്തുന്നു. എന്തൊരു ചാരുതയാണവളുടെ ഭാവങ്ങൾക്ക്!” സത്യൻ അന്തിക്കാട് കുറിക്കുന്നു.

Read more: ബേബിമോൾക്ക് ജീവിതത്തിലും ‘വെറവൽ’ ഉണ്ടായിട്ടുണ്ട്; അന്ന ബെൻ പറയുന്നു

“ചിറക് വിരിഞ്ഞിട്ടേയുള്ളൂ. മലയാള സിനിമയുടെ ആകാശം നിനക്ക് മുന്നിൽ തുറന്ന് കിടക്കുന്നു. ഇനി ആത്മവിശ്വാസത്തോടെ പറക്കാം. ഒരു പാട് പ്രശംസകളും അംഗീകാരങ്ങളും അന്നയെ കാത്തിരിക്കുന്നുണ്ട്. മനസ്സ് നിറഞ്ഞ സ്നേഹവും പ്രാർത്ഥനയും. വിനീതിനും, ആദ്യ സിനിമ ഹൃദ്യമാക്കിയ മാത്തുക്കുട്ടി സേവ്യറിനും, ഷാനും മറ്റെല്ലാ അണിയറ പ്രവത്തകർക്കും അഭിനന്ദനങ്ങൾ,” അന്നയ്ക്ക് ആശംസകൾ നേർന്നതിനൊപ്പംം തന്നെ ‘ഹെലന്റെ’ അണിയറപ്രവർത്തകരെ അഭിനന്ദിക്കാനും സത്യൻ അന്തിക്കാട് മറന്നില്ല.

‘ഹെലനി’ലെ അന്നയുടെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധിയേറെ പേരാണ് രംഗത്ത് വന്നിരിക്കുന്നത്. മലയാളത്തിന് അത്ര പരിചയമില്ലാത്ത സർവൈവൽ ത്രില്ലർ ഴോണറിൽ വരുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാത്തുക്കുട്ടി സേവ്യർ ആണ്.

Read more: ഞാനല്ല, ഇവനാണ് നിങ്ങൾ തിരയുന്ന മാത്തുക്കുട്ടി

മികച്ച പ്രതികരണമാണ് ‘ഹെലന്’ തിയേറ്ററുകളിൽ ലഭിക്കുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. പറയാന്‍ ഉദ്ദേശിച്ചത് വ്യക്തമായി, അമിതമാകാതെ, കൃത്യമായി പറഞ്ഞു പോകുന്ന ചിത്രമാണ് ‘ഹെലന്‍’ എന്നാണ് തിയേറ്റർ റിപ്പോർട്ട്. ‘കുമ്പളങ്ങി നൈറ്റ്സ്’ ഫെയിം അന്ന ബെൻ നായികയാവുന്ന ചിത്രത്തിൽ ലാൽ, അജു വർഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിനീത് ശ്രീനിവാസനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Read more: മുടി സ്ട്രെയിറ്റൻ ചെയ്യാന്‍ പറഞ്ഞാല്‍: അന്ന ബെന്‍ സംസാരിക്കുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sathyan anthikad anna ben helen

Next Story
ഇതിഹാസത്തിനൊപ്പമുള്ള സെൽഫി മിസ് ചെയ്യരുത്; മോഹൻലാലിനും ശ്വേതയ്ക്കും ഒപ്പം അജു വർഗീസ്Aju Varghese, അജു വർഗീസ്, Mohanlal, മോഹൻലാൽ,​ Swetha Menon, ശ്വേത മേനോൻ, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, IE Malayalam, ഐ ഇ മലയാളം,​ Kamala Release, Aju Varghese Kamala
The moderation of comments is automated and not cleared manually by malayalam.indianexpress.com