അരവിന്ദ് സ്വാമി നായകനാകുന്ന സതുരംഗവൈട്ടൈ-2ന്റെ ടീസര്‍ പുറത്തിറങ്ങി. തൃഷയാണ് നായികയായി എത്തുന്നത്. ആദ്യഭാഗം സംവിധാനം ചെയ്ത എച്ച്.വിനോദ് തന്നെയാണ് രണ്ടാം ഭാഗവും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മനോബാലാസ് പിക്ചര്‍ ഹൗസിന്റെ ബാനറില്‍ നടന്‍ മനോബാലയാണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യഭാഗത്തിന്റെ നിര്‍മാണവും ഇദ്ദേഹം തന്നെയായിരുന്നു.

ഛായാഗ്രാഹകന്‍ നടരാജ് നായകനായി എച്ച് വിനോദിന്റെ സംവിധാനത്തില്‍ തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രമാണ് സതുരംഗവേട്ടൈ. തട്ടിപ്പുവിദ്യകളിലൂടെ വേഗത്തില്‍ പൈസ സമ്പാദിക്കാന്‍ശ്രമിക്കുന്ന നായകകഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ