scorecardresearch

Sarvam Maya OTT: സർവ്വം മായ എപ്പോൾ ഒടിടിയിൽ എത്തും?

Sarvam Maya OTT: ആഗോള ബോക്സ് ഓഫീസില്‍ ചിത്രം ഇതിനകം 143.75 കോടി നേടി കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. ചിത്രം എപ്പോൾ ഒടിടിയിൽ എത്തും? എവിടെ കാണാം?

Sarvam Maya OTT: ആഗോള ബോക്സ് ഓഫീസില്‍ ചിത്രം ഇതിനകം 143.75 കോടി നേടി കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. ചിത്രം എപ്പോൾ ഒടിടിയിൽ എത്തും? എവിടെ കാണാം?

author-image
Entertainment Desk
New Update
Sarvam Maya OTT Release Date Platform

Sarvam Maya OTT Update

Sarvam Maya OTT: ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനം തുടരുകയാണ്  സർവ്വം മായ. ആഗോള ബോക്സ് ഓഫീസില്‍ ചിത്രം ഇതിനകം 143.75 കോടി നേടി കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. നിവിൻ പോളിയുടെ വമ്പൻ തിരിച്ചുവരവാണ് ചിത്രത്തിലൂടെ മലയാളികൾ കണ്ടത്.

Advertisment

Also Read: വിവാഹം ഒന്നിന്റെയും അവസാനമല്ല: മഞ്ജു വാര്യർ

സർവ്വം മായയുടെ ഒടിടി വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാർ (Jio Hotstar) ആണ് സർവ്വം മായയുടെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. വലിയൊരു തുകയ്ക്കാണ് ഈ ഡീൽ നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരിയിൽ ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Also Read: ഇടുങ്ങിയ മുറിയിൽ നിന്നും ആരംഭിച്ച ബിസിനസ്‌ ഇന്ന് 13 സ്റ്റാഫും സ്വന്തം കെട്ടിടവും; 'ഓ ബൈ ഓസി'യുടെ വിജയഗാഥയുമായി ദിയ കൃഷ്ണ

അച്ഛനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വീടു വിട്ടു താമസിക്കുന്ന  പ്രഭേന്ദു (നിവിൻ പോളി) ഒരു പ്രത്യേക സാഹചര്യത്തിൽ നാട്ടിൽ തിരിച്ചെത്തുന്നതും തുടർന്ന് ചില അസ്വാഭാവികമായ അനുഭവങ്ങൾ പ്രഭേന്ദുവിന് ഉണ്ടാവുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അഖിൽ സത്യൻ ഒരുക്കിയ ഈ ഹൊറർ-കോമഡി വിരുന്നിൽ നിവിൻ പോളിക്കൊപ്പം അജു വർഗീസ്, റിയ ഷിബു എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം കുടുംബപ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. 

Also Read: പ്രായം 50നോട് അടുക്കുന്നു, ലുക്കിൽ ഇന്നും ചെറുചെറുപ്പം; പൊങ്കൽ ചിത്രങ്ങളുമായി മീന

ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിനു ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവ്വം മായ. 

Also Read:  കുട്ടേട്ടാ, ഒരു ഫോട്ടോ തരുമോ? എന്ന് ബേസിൽ; കളർ മതിയോ എന്ന് ടൊവിനോ; കമന്റ് ബോക്സിൽ കൗണ്ടറടിയുമായി താരങ്ങൾ

Nivin Pauly OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: