/indian-express-malayalam/media/media_files/2026/01/11/sarvam-maya-ott-release-date-platform-2026-01-11-15-44-01.jpg)
Sarvam Maya OTT Update: ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനം തുടരുന്ന സർവ്വം മായയുടെ ഒടിടി വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റുപോയതായി ചില റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
Also Read: ആട് 3 മാർച്ച് 19ന് എത്തും; ഷൂട്ടിംഗ് പൂർത്തിയായ സന്തോഷം പങ്കിട്ട് സംവിധായകൻ
പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാർ (Jio Hotstar) ആണ് സർവ്വം മായയുടെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. വലിയൊരു തുകയ്ക്കാണ് ഈ ഡീൽ നടന്നതെന്നാണ് റിപ്പോർട്ടുകൾ.
തിയേറ്ററുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ ഉടനെ ഒടിടി റിലീസ് ഉണ്ടാകില്ല. സാധാരണയായി ഒരു ചിത്രം റിലീസ് ചെയ്ത് 45 ദിവസങ്ങൾക്ക് ശേഷമേ ഒടിടിയിൽ എത്താറുള്ളൂ. അതുകൊണ്ടുതന്നെ ഫെബ്രുവരി രണ്ടാം വാരത്തോടെ ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കാനാണ് സാധ്യത.
Also Read: ഉണ്ണിയും ഗാഥയും മുതൽ മലരും ജോർജും വരെ; മലയാളി കാത്തിരുന്ന കല്യാണങ്ങൾ
അച്ഛനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വീടു വിട്ടു താമസിക്കുന്ന പ്രഭേന്ദു (നിവിൻ പോളി) ഒരു പ്രത്യേക സാഹചര്യത്തിൽ നാട്ടിൽ തിരിച്ചെത്തുന്നതും തുടർന്ന് ചില അസ്വാഭാവികമായ അനുഭവങ്ങൾ പ്രഭേന്ദുവിന് ഉണ്ടാവുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
വെറും 17 ദിവസങ്ങൾ കൊണ്ട് ആഗോളതലത്തിൽ 125 കോടിയാണ് കളക്റ്റ് ചെയ്തത്. അഖിൽ സത്യൻ ഒരുക്കിയ ഈ ഹൊറർ-കോമഡി വിരുന്നിൽ നിവിൻ പോളിക്കൊപ്പം അജു വർഗീസ്, റിയ ഷിബു എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. കുടുംബപ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തതാണ് ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ.
Also Read: അന്ന് 5,600 രൂപ നിക്ഷേപത്തിൽ തുടങ്ങി; ഇന്ന് 420 കോടി ആസ്തി
ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിനു ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവ്വം മായ.
Also Read: ഇടുങ്ങിയ മുറിയിൽ നിന്നും ആരംഭിച്ച ബിസിനസ് ഇന്ന് 13 സ്റ്റാഫും സ്വന്തം കെട്ടിടവും; 'ഓ ബൈ ഓസി'യുടെ വിജയഗാഥയുമായി ദിയ കൃഷ്ണ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us