scorecardresearch

Sarvam Maya OTT: ആരാധകർ കാത്തിരുന്ന നിവിൻ പോളി ചിത്രം ഒടിടിയിലേയ്ക്ക്, എപ്പോൾ കാണാം?

Sarvam Maya OTT: ആഗോള ബോക്സ് ഓഫീസില്‍ ചിത്രം ഇതിനകം കേടികൾ നേടിയ നിവിൻ പോളിയുടെ ചിത്രം സർവ്വം മായ ഒടിടി റിലീസിന് എത്തുകയാണ്

Sarvam Maya OTT: ആഗോള ബോക്സ് ഓഫീസില്‍ ചിത്രം ഇതിനകം കേടികൾ നേടിയ നിവിൻ പോളിയുടെ ചിത്രം സർവ്വം മായ ഒടിടി റിലീസിന് എത്തുകയാണ്

author-image
Entertainment Desk
New Update
Sarvam Maya OTT

Sarvam Maya OTT: സർവ്വം മായ ഒടിടി

Sarvam Maya OTT: സർവ്വം മായയുടെ ഒടിടി വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാർ  ആണ് സർവ്വം മായയുടെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. വലിയൊരു തുകയ്ക്കാണ് ഈ ഡീൽ നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരിയിൽ ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Advertisment

Also Read: ചത്താ പച്ചയിലെ കടൽകൊമ്പൻ; ഒനീൽ സാബുവിന്റെ സഹോദരൻ ഡാറ്റു

അച്ഛനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വീടു വിട്ടു താമസിക്കുന്ന  പ്രഭേന്ദു (നിവിൻ പോളി) ഒരു പ്രത്യേക സാഹചര്യത്തിൽ നാട്ടിൽ തിരിച്ചെത്തുന്നതും തുടർന്ന് ചില അസ്വാഭാവികമായ അനുഭവങ്ങൾ പ്രഭേന്ദുവിന് ഉണ്ടാവുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Also Read: കാണാതായ ആ കൈകുഞ്ഞ് എവിടെ? സസ്പെൻസ് നിറച്ച് 'ബേബി ഗേൾ', റിവ്യൂ

അഖിൽ സത്യൻ ഒരുക്കിയ ഈ ഹൊറർ-കോമഡി വിരുന്നിൽ നിവിൻ പോളിക്കൊപ്പം അജു വർഗീസ്, റിയ ഷിബു എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം കുടുംബപ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. 

Also Read: കൊടൂര വില്ലനായി വിജയ്; ദളപതിയുടെ 'റോളക്സ്' ഏറ്റെടുത്ത് ആരാധകർ; വീഡിയോ

ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിനു ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവ്വം മായ. 

Sarvam Maya OTT Release And Platform: സർവ്വം മായ ഒടിടി

ഒടിടി പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാറിലൂടെ ജനുവരി 30 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Read More: നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ബോളിവുഡ് ചിത്രങ്ങൾ

New Release OTT Nivin Pauly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: