scorecardresearch

Sarvam Maya OTT: സർവ്വം മായ ഒടിടിയിലേയ്ക്ക്, എപ്പോൾ എവിടെ കാണാം?

Sarvam Maya OTT: ആഗോള ബോക്സ് ഓഫീസില്‍ ചിത്രം ഇതിനകം 143.75 കോടി നേടി കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. ചിത്രം എപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്

Sarvam Maya OTT: ആഗോള ബോക്സ് ഓഫീസില്‍ ചിത്രം ഇതിനകം 143.75 കോടി നേടി കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. ചിത്രം എപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്

author-image
Entertainment Desk
New Update
Sarvam Maya OTT

Sarvam Maya OTT: സർവ്വം മായ ഒടിടി

Sarvam Maya OTT: ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനം തുടരുകയാണ്  സർവ്വം മായ. ആഗോള ബോക്സ് ഓഫീസില്‍ ചിത്രം ഇതിനകം 143.75 കോടി നേടി കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. നിവിൻ പോളിയുടെ വമ്പൻ തിരിച്ചുവരവാണ് ചിത്രത്തിലൂടെ മലയാളികൾ കണ്ടത്.

Advertisment

സർവ്വം മായയുടെ ഒടിടി വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാർ (Jio Hotstar) ആണ് സർവ്വം മായയുടെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. വലിയൊരു തുകയ്ക്കാണ് ഈ ഡീൽ നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരിയിൽ ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Also Read: ആവേശം നിറച്ച് പ്രിയങ്ക ചോപ്രയുടെ 'ദ ബ്ലഫ്'; ഒടിടിയിൽ എവിടെ, എപ്പോൾ കാണാം?

അച്ഛനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വീടു വിട്ടു താമസിക്കുന്ന  പ്രഭേന്ദു (നിവിൻ പോളി) ഒരു പ്രത്യേക സാഹചര്യത്തിൽ നാട്ടിൽ തിരിച്ചെത്തുന്നതും തുടർന്ന് ചില അസ്വാഭാവികമായ അനുഭവങ്ങൾ പ്രഭേന്ദുവിന് ഉണ്ടാവുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Also Read: ബോക്സ് ഓഫീസിൽ 1283 കോടി; ധുരന്ധർ ഇനി ഒടിടിയിൽ; എവിടെ കാണാം?

അഖിൽ സത്യൻ ഒരുക്കിയ ഈ ഹൊറർ-കോമഡി വിരുന്നിൽ നിവിൻ പോളിക്കൊപ്പം അജു വർഗീസ്, റിയ ഷിബു എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം കുടുംബപ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. 

ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിനു ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവ്വം മായ. 

Also Read: സൗഹൃദമുണ്ട്, ഇമോഷനുണ്ട്, ഫൺ ഉണ്ട്, ഒപ്പം കട്ട ഇടിയും; തിയേറ്ററിൽ ഓളം തീർത്ത് 'ചത്താ പച്ച', റിവ്യൂ

Sarvam Maya OTT: സർവ്വം മായ ഒടിടി

ഒടിടി പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാറിലൂടെ ജനുവരി 30 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും

Read More: നിവിന്റെ ബേബി ഗേൾ തിയേറ്ററുകളിലെത്തി

Disney Hotstar OTT Nivin Pauly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: